സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഒത്ത എതിരാളി; ജതിന്‍ രാംദാസെന്ന രാഷ്ട്രീയക്കാരന്റെ റോളില്‍ ടൊവിനോ തോമസ്; ലൂസിഫറിലെ ടൊവിനോയുടെ ക്യാരറ്റര്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
topbanner
സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഒത്ത എതിരാളി; ജതിന്‍ രാംദാസെന്ന രാഷ്ട്രീയക്കാരന്റെ റോളില്‍ ടൊവിനോ തോമസ്; ലൂസിഫറിലെ ടൊവിനോയുടെ ക്യാരറ്റര്‍ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാല്‍ നായകനായി എത്തുന്ന ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയനേതാവിന്റെ റോളില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ ഇന്ദ്രജിത്തും ടൊവിനോ തോമസും മറ്റു പ്രധാന വേഷത്തിലെത്തുന്നു. 

ലൂസിഫറിലെ ക്യാരറ്റര്‍ പോസ്റ്ററുകളെല്ലാം മുന്‍പ് തന്നെ തരംഗമായി മാറിയിരുന്നു. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ടൊവിനോയുടെ ക്യാരറ്റര്‍ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ചിത്രത്തില്‍ ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ  അവതരിപ്പിക്കുന്നത്. മാര്‍ച്ച് 22 ന് ലൂസിഫര്‍ തീയറ്ററുകളിലെത്തും.   സാമൂഹ്യമാധ്യമങ്ങളിലൂടെ ലൂസിഫറിന്റെ പ്രൊമോഷന്‍ പുരോഗമിക്കുകയാണ്. പ്രൊമോഷന്റെ ഭാഗമായി ആഴ്മുചകള്‍ക്കു മുന്നേയാണ് 26 ദിവസങ്ങള്‍ക്കൊണ്ട് 26 വിത്യസ്ത പോസ്റ്ററുകള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുമെന്ന വിവരം ലൂസിഫര്‍ ടീം വ്യക്തമാക്കിയത്. 

ഇതേതുടര്‍ന്ന് ഓരോ ദിവസവും വിത്യസ്തമായ കാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നുണ്ട്. തീവ്രനോട്ടം കൊണ്ട് മോഹന്‍ലാലിന്റെ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തീവ്രമായ കഥാപാത്രമാണ് മോഹന്‍ലാലിന്റേത് എന്ന വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് കാരക്ടര്‍ പോസ്റ്ററുകള്‍.

Lucifer movie tovino thomas character poster

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES