നടന്‍ മോഹന്‍ലാലിന്റെയും പൃഥിരാജിന്റെയും ജന്മനാടാണ് തിരുവനന്തപുരം. ഇപ്പോള്‍ ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫര്‍ ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ ഇവരുടെ ജന്‍മനാടായ തിരുവനന്തപുരവും അവേശത്തിലാണ്. പത്തനംതിട്ട സ്വദേശികളാണെങ്കിലും ജോലി സംബന്ധമായി തലസ്ഥാനത്ത് എത്തിയ വിശ്വനാഥന്‍ നായരുടെയും ഭാര്യ ശാന്താകുമാരിയുടെയും മകനാണ് മോഹന്‍ലാല്‍. ലാല്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം തലസ്ഥാനത്താണ്. നടന്‍ സുകുമാരന്റെയും മല്ലികയുടെ മകനായ പൃഥിരാജും ജനിച്ചത് തലസ്ഥാനത്ത് തന്നെയാണ്. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം ലൂസിഫറിന്റെ ഷൂട്ടിങ്ങ് നടന്നതും തിരുവനന്തപുരത്തായി മാറിയത് യാദൃശ്ചികമാണെന്ന് ട്രിവിയന്‍സ് കരുതുന്നില്ല. തട്ടകത്തില്‍ നിന്നും തന്നെ തുടങ്ങാമെന്ന് കരുതിയാണ് പൃഥിരാജ് തലസ്ഥാനത്ത് എത്തി തന്റെ പ്രഥമ ചിത്രം ഷൂട്ട് ചെയ്‌തെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ട്രിവിയന്‍സ് തങ്ങളുടെ ചേട്ടന്‍മാരുടെ സിനിമ ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ വൈറാകുകയാണ്.