Latest News

എനിക്കിത് നേരത്തെ അറിയാമായിരുന്നു.. ഇനി ലോകവും അറിയും; സിനിമക്കായി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരൻ; ലൂസിഫർ' ട്രെയിലർ അതിമനോഹരമെന്ന് പറഞ്ഞ് സ്വാഗതം ചെയ്ത് സിദ്ധാർത്ഥ്

Malayalilife
എനിക്കിത് നേരത്തെ അറിയാമായിരുന്നു.. ഇനി ലോകവും അറിയും; സിനിമക്കായി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരൻ; ലൂസിഫർ' ട്രെയിലർ അതിമനോഹരമെന്ന് പറഞ്ഞ് സ്വാഗതം ചെയ്ത് സിദ്ധാർത്ഥ്

 മോഹൻലാൽ ആരാധകരിൽ ആകാംക്ഷയുടെ കൊടുമുടി കയറ്റിയ ടീസറാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മോഹൻലാലിനെ നായകനാക്കിയ ലൂസിഫർ മാസാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ലൂസിഫറിന്റെ ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ രണ്ട് ദശലക്ഷകണക്കിന് ആരാധകരാണ് കണ്ടത്. ഇതോടെ സോഷ്യൽ മീഡിയയിലും ലൂസിഫർ തരംഗമായി മാറിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തെ സിനിമാ മേഖലയിലെ മറ്റ് താരങ്ങളും ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

സുഹൃത്തും തമിഴ് സിനിമാതാരവുമായ സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചതാണ് ഹിറ്റാകുന്നത്. 'എനിക്കിത് നേരത്തെ അറിയാമായിരുന്നു. ഇനി ലോകവും അറിയും. സിനിമക്കായി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരൻ. 'ലൂസിഫർ' ട്രെയിലർ അതിമനോഹരമായിരിക്കുന്നു. കാത്തിരിക്കാൻ വയ്യടാ മോനെ. മോഹൻലാൽ ഒരു ഡെമി ഗോഡ് സൂപ്പർസ്റ്റാർ തന്നെയാണ്, അതും തക്കതായ കാരണങ്ങൾ കൊണ്ട് തന്നെ' ലൂസിഫർ ട്രെയിലർ ഷെയർ ചെയ്തു സിദ്ധാർഥ് ട്വിറ്ററിൽ കുറിച്ചു.

ഈ മാസം 28നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. ഇതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. 3 മിനിട്ടും 21 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലറിൽ പ്രധാന കഥാപാത്രങ്ങളെ എല്ലാം അവതരിപ്പിക്കുന്നുണ്ട്.

Tamil actor Sidharth says about Lucifer movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES