ഒടിയന് സിനിമ പുറത്ത് ഇറങ്ങിയതിനു ശേഷം തുടങ്ങിയ വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. മോഹന്‍ലാല്‍- ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒടിയന്‍ എന്ന ചിത്രത്തിന് നേരെ നടക്കുന്നത് വ്യക്തി വൈരാഗ്യത്തിന്റെ പുറത്തുള്ള ആക്രമണമാണെന്നും അതിന് പിന്നില്‍ ഒരു പ്രമുഖ നടനാണെന്നും നിര്‍മാതാവും ഫിലിം സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍. പല കോണുകളില്‍ നിന്നും ഉയരുന്ന ആരോപണങ്ങള്‍ക്ക് മോഹന്‍ലാല്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ അതിനും കൂടുതല്‍ ആരോപണങ്ങല്‍ ഉയര്‍ന്നത് സംവിധായകന്‍ ശ്രീകുമാറിനു നേരെയായിരുന്നു.
മഞ്ജു വാര്യരോടും ശ്രീകുമാര്‍ മേനോനോടും നടനുള്ള വ്യക്തി വൈരാഗ്യം കാരണമാണ് മലയാളത്തിലെ ഒരു സിനിമയ്ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ഡീഗ്രേഡിങ് ഒടിയന് നേരിടേണ്ടി വന്നതെന്ന് ബഷീര്‍ ഒരു സ്വകാര്യ വാര്‍ത്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.എന്തായാലും ഒരോ ദിവസവും പുതിയ ആരോപണങ്ങള്‍ കൊണ്ട് ഒടിന്‍ വാര്‍ത്തകളിന്‍ നിറയുന്നുണ്ട്