ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്തിനിയുടെ പ്രൊമോ സോങ് പുറത്തിറങ്ങി. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന മോക്ഷയും സംഘവും അവതരിപ്പിക്കുന്ന ലേ... ലേ.. ലേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.
രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് സുരേഷ് പൂമലയാണ്. സുഭാഷ് കൃഷ്ണയും കെ .എസ് . അനവദ്യയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ ബാക്കിങ് വോക്കല്‍സ് ചെയ്തിരിക്കുന്നത് രഞ്ജിന്‍ രാജും വൈഗ അഭിലാഷും ചേര്‍ന്നാണ്.മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത് ബിജു ധ്വനിതരംഗ് ആണ്.
ക്യാമറയും എഡിറ്റിംഗും അമീന്‍ സാബില്‍ നിര്‍വഹിച്ചു. ജിഷ്ണു വിഷ്ണു , ബിജു ധ്വനിതരംഗ് എന്നിവര്‍ ചേര്‍ന്നാണ് ഡാന്‍സ് കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ അമിത്ത് ചക്കാലയ്ക്കല്‍ നായകനായി എത്തുന്നു.
വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലുണ്ട്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ബംഗാളി താരം മോക്ഷ വീണ്ടും നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.