Latest News

ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ 'ലാല്‍ സലാം'! രജനിയുടെ മാസ് രംഗങ്ങളുമായി ഗ്ലിംപ്‌സ് വീഡിയോ പുറത്ത്

Malayalilife
 ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ 'ലാല്‍ സലാം'! രജനിയുടെ മാസ് രംഗങ്ങളുമായി ഗ്ലിംപ്‌സ് വീഡിയോ പുറത്ത്

രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാല്‍ സലാം' എന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പുറത്തുവിട്ടു. മാസ് രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രജനിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ടീസറില്‍ കാമിയോ വേഷത്തിലാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. 

വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ നായകന്മാരായി എത്തുന്ന ഈ ചിത്രത്തില്‍ 'മൊയ്ദീന്‍ ഭായ്' എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ദീപാവലി ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ആദ്യ ടീസറില്‍ നേര്‍ക്കുനേര്‍ പോരാടിക്കൊണ്ടിരിക്കുന്ന വിഷ്ണു വിശാലിന്റെയും വിക്രാന്ത് സന്തോഷിന്റെയും മിന്നിമറിയുന്ന ഷോട്ടുകള്‍ക്കിടയില്‍ രജനികാന്തിന്റെ രംഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും രജനികാന്തിനെ അവതരിപ്പിക്കുന്ന ചിത്രത്തിന് എ ആര്‍ റഹ്മാനാണ് സംഗീതം പകരുന്നത്. വിഷ്ണു രംഗസ്വാമിയുടേതാണ് കഥയും സംഭാഷണങ്ങളും.

ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയം. അതിലുപരി മറ്റു ചില വിഷയങ്ങള്‍കൂടി സംസാരിക്കുന്ന സിനിമയാണ് 'ലാല്‍ സലാം'. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലായ് 2024 പൊങ്കല്‍ ദിനത്തില്‍ ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ തമിഴ്നാട്ടിലെ വിതരണാവകാശം റെഡ് ജയന്റ് സ്റ്റുഡിയോസാണ് സ്വന്തമാക്കിയിരിക്കുന്നത്.

വിഷ്ണു വിശാല്‍, വിക്രാന്ത് സന്തോഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അഥിതി വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 

'3', 'വൈ രാജ വൈ' എന്നീ ചിത്രങ്ങള്‍ക്കും 'സിനിമാ വീരന്‍' എന്ന ഡോക്യുമെന്ററിക്കും ശേഷം 8 വര്‍ഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് 'ലാല്‍ സലാം'. 

ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീണ്‍ ഭാസ്‌കര്‍, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോ?ഗ്രഫി: ദിനേഷ്, സംഘട്ടനം: അനല്‍ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ?ഗാനരചന: കബിലന്‍,  പിആര്‍ഒ: ശബരി.

Lal Salaam MOIDEEN BHAI Glimpse

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES