Latest News

തന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയുടെ നായികയായി തീരുമാനിച്ചിരുന്നത് മഞ്ജുവിനെ; ദീലീപുമായുള്ള പ്രണയം നടക്കുന്നതിനാല്‍ മഞ്ജുവിന് ആ ചിത്രം നഷ്ടമായി; ഓര്‍മ്മകള്‍ പങ്ക് വച്ച് ലാല്‍ ജോസ്

Malayalilife
തന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയുടെ നായികയായി തീരുമാനിച്ചിരുന്നത് മഞ്ജുവിനെ; ദീലീപുമായുള്ള പ്രണയം നടക്കുന്നതിനാല്‍ മഞ്ജുവിന് ആ ചിത്രം നഷ്ടമായി; ഓര്‍മ്മകള്‍ പങ്ക് വച്ച് ലാല്‍ ജോസ്

ലാല്‍ ജോസ് സംവിധാനം ചെയ്ത ആദ്യം ചിത്രമായിരുന്നു ഒരു മറവത്തൂര്‍ കനവ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തില്‍ ഒരു വന്‍ താരനിര തന്നെയുണ്ടായിരുന്നു. എന്നാല്‍ തന്റെ ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി പരിഗണിച്ചത് മഞ്ജുവിനെയായിരുന്നുവെന്നാണ് ലാല്‍ ജോസ് അടുത്തിടെ വ്യക്തമാക്കിയത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് തന്റെ പഴയ ഓര്‍മ്മകള്‍ ലാല്‍ ജോസ് പങ്ക് വച്ചത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു മറവത്തൂര്‍ കനവ്. ചിത്രത്തിലെ നായികയെ തേടിയുള്ള അന്വേഷണം ചെന്നെത്തിയത് മഞ്ജുവിലായിരുന്നു. കമലിന്റെ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം കൂടിയായിരുന്നു അത്. ദിലീപും മഞ്ജുവും തമ്മിലുള്ള ബന്ധം അന്ന് സിനിമാ മേഖലയില്‍ അറിഞ്ഞു തുടങ്ങിയിരുന്നു. എന്നാല്‍ മഞ്ജുവിന്റെ അച്ഛന്‍, ദിലീപ് അഭിനയിക്കുന്ന ഒരു സിനിമയിലും മഞ്ജുവിനെ അഭിനയിപ്പിക്കില്ലെന്ന തീരുമാനത്തിലായിരുന്നു.
ആ സമയത്താണ് കൃഷ്ണഗുഡിയുടെ സെറ്റിലേക്ക് ദിലീപ് എത്തിയത്.

കമല്‍ സാറിന്റെ ചിത്രമായതു കൊണ്ടുതന്നെ ദിലീപിനെ അവിടെ ആരും തടയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. മഞ്ജുവിന്റെ അച്ഛന്റെ കണ്ണുവെട്ടിച്ച് ഇരുവരും കാണുകയും സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഇത് പിന്നീട് അദ്ദേഹം അറിഞ്ഞതോടെ ചില പ്രശ്നങ്ങള്‍ ഉണ്ടാവുകയായിരുന്നു. കൃഷ്ണഗുഡിയുടെ സൈറ്റില്‍ ട്രെയിനില്‍ വച്ച് മഞ്ജുവും ദിലീപും തമ്മില്‍ കാണാനുള്ള അവസരമൊരുക്കിയത് ഞാനാണെന്ന വൈരാഗ്യത്തിലാണ് മഞ്ജുവിന്റെ അച്ഛന്‍ ഒരു മറവത്തൂര്‍ കനവില്‍ മഞ്ജുവിനെ അഭിനയിപ്പിക്കാതിരുന്നത്. ഒരു ചെറിയ കുസൃതിക്ക് വില കൊടുക്കേണ്ടി വന്നത് ഞാനാണ്. ഇരുവരും നായികാനായകന്മാരായി അഭിനയിച്ച 'കുടമാറ്റ'ത്തിനു ശേഷം ദിലീപ് നായകനാകുന്ന സിനിമകളില്‍ അഭിനയിക്കുന്നത് മഞ്ജുവിന്റെ അച്ഛന്‍ വിലക്കിയിരുന്നു'' ലാല്‍ ജോസ് പറയുന്നു

Read more topics: # Lal Jose -Manju Warrier-Dileep
Lal Jose ,Manju Warrier,Dileep,love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES