മുണ്ടുടുത്ത് മാസ് ചുവടുകളുമായി സല്‍മാന്‍ ഖാന്‍; 'കിസി കാ ഭായ് കിസി കി ജാന്‍' ടീസര്‍ പുറത്ത്

Malayalilife
 മുണ്ടുടുത്ത് മാസ് ചുവടുകളുമായി സല്‍മാന്‍ ഖാന്‍; 'കിസി കാ ഭായ് കിസി കി ജാന്‍' ടീസര്‍ പുറത്ത്

ല്‍മാന്‍ ഖാന്‍ നായകനാവുന്ന പുതിയ ചിത്രമായ' കിസി കാ ഭായ് കിസി കി ജാനി'ന്റെ ടീസര്‍ പറുത്തിറങ്ങി. മാസ് ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും നൃത്തരംഗങ്ങള്‍കൊണ്ടും സമ്പന്നമാണ് ടീസര്‍. സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രം ഫര്‍ഹദ് സംജിയാണ് സംവിധാനം ചെയ്യുന്നത്. 

രണ്ടു ലുക്കിലാണ് സല്‍മാന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.  മുണ്ടുടുത്ത് മാസ് കാണിക്കുകയും നൃത്തം വെയ്ക്കുകയും ചെയ്യുന്ന സല്‍മാനെ ടീസറില്‍ കാണാം. പൂജ ഹെഗ്ഡേയാണ് ചിത്രത്തിലെ നായിക. തെലുങ്ക് താരങ്ങളായ വെങ്കിടേഷ് ദഗ് ഗുബട്ടി, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 

വി.മണികണ്ഠനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കെ.ജി.എഫ് ഫെയിം രവി ബസ്രുര്‍, ഹിമേഷ് രേഷമിയ , ദേവി ശ്രീ പ്രസാദ്, സുഖ് വീര്‍ , പായല്‍ ദേവ് , സാജിത് ഖാന്‍ , അമാല്‍ മല്ലിക് എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രവി ബസ്രുവാണ് പശ്ചാത്തല സംഗീതം. അനല്‍ അരസ് സംഘട്ടനവും മയൂരേഷ് സാവന്ത് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.


 

Kisi Ka Bhai Kisi Ki Jaan Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES