Latest News

ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും ഞെട്ടിച്ച് നിവിന്‍ പോളി; കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്തിറങ്ങി

Malayalilife
 ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും ഞെട്ടിച്ച് നിവിന്‍ പോളി;  കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്തിറങ്ങി

യുവതാരം നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്യുന്ന ബ്ഗ് ബഡ്ജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്തിറങ്ങി. നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ആരാധകരില്‍ ആവേശം നിറച്ച ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും എന്ന മാസ് ഡയലോഗോടെയാണ് ടീസര്‍ പുറത്തിറങ്ങിയത്. കൊച്ചുണ്ണിയായി എത്തുന്ന നിവിന്‍ പോളിയാണ് 20 സെക്കന്റ് നീണ്ടു നില്‍ക്കുന്ന ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തില്‍ അതിഥി താരമായി മോഹന്‍ലാലുമുണ്ട്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം ശ്രീ ഗോകുലം മൂവീസാണ്.

Kayamkulam Kochunni- Official Teaser - Nivin Pauly and Mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES