പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്കെത്തി മലയാളികളുടെ പ്രിയതാരമായി മാറിയതാണ് കാവ്യ മാധവന്‍. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമൊക്കയായി ശാലീനസുന്ദരിയായി എത്തിയ കാവ്യയെ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അഭിനേത്രി എന്നതിലുപരി നര്‍ത്തകി കൂടിയാണ് കാവ്യ. കലാതിലകപ്പട്ടമൊക്കെ നേടിയാണ് കാവ്യ സ്‌ക്രീനിലേക്ക് എത്തുന്നത്. ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായികയായി എത്തിയത്. പിന്നീട് മീശമാധവന്‍, തിളക്കം,സദാനന്ദന്റെ സമയം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമിലെ മികച്ച താരജോഡികളാകുകയായിരുന്നു കാവ്യയും ദിലീപും. ഒരു ഘട്ടത്തില്‍ മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങളോടെ നിറഞ്ഞു നിന്ന ഇവര്‍ക്കിടയിലെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ദിലീപും കാവ്യ മാധവനും ഒരുമിച്ചെത്തിയ സിനിമകള്‍ ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമായിരുന്നു നേടിയത്.
ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയായിരുന്നു ഇവര്‍. ആദ്യവിവാഹത്തില്‍ നിന്നും മോചനം നേടിയതിന് പിന്നാലെയായാണ് കാവ്യ മാധവന്‍ ദിലീപിന്റെ ജീവിതസഖിയായത്. വിജയദശമി ദിനത്തിലാണ് ഇവര്‍ക്ക് മകള്‍ മഹാലക്ഷ്മി എത്തിയത്. പ്രസവശേഷം കാവ്യ മാധവന്റെ സൗന്ദര്യം ഒന്നുകൂടി കൂടിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. കുടുംബവുമായി തിരക്കിലാണ് കാവ്യയെന്നായിരുന്നു വിവരം. എന്നാലിപ്പോള്‍ വീണ്ടും കാവ്യ തിരശ്ശീലയ്ക്ക് മുന്നിലേക്ക് എത്തുകയാണെന്നാണ് സൂചന. ഒരു അവാര്‍ഡ് ഷോയിലൂടെ കാവ്യ വീണ്ടും സ്‌ക്രീനിലേക്കെത്തുന്നുവെന്നാണ് സൂചന. ഏഷ്യാനെറ്റിന്റെ 21-ാമത് ഫിലിം അവാര്‍ഡ്സില്‍ കാവ്യയുടെ നൃത്തമുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. നൃത്തവേഷത്തില്‍ നില്‍ക്കുന്ന നില്‍ക്കുന്ന കാവ്യയുടെ ചിത്രം അവാര്‍ഡ്സിന്റെ പോസ്റ്ററില്‍ വന്നതാണ് ഇതിനു കാരണം. കാവ്യ വീണ്ടും സിനിമയിലേക്കു മടങ്ങിയെത്തുകയാണോ എന്നും അതിനുമുന്നോടിയായുളള ഒരു തുടക്കം മാത്രമാണോ ഇതെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്. അവാര്‍ഡ് വേദിയിലെ നൃത്തങ്ങളും ചിത്രങ്ങളുമാണ് ഷോയ്ക്കു മുന്നോടിയായി വരാറുളളത്.അതില്‍ നിന്നും കാവ്യ പരിപാടിയില്‍ നൃത്തം അവതരിപ്പിക്കും എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം പൂര്‍വ്വാധികം ശക്തിയോടെ വെള്ളിത്തിരയിലെത്തിയ മഞ്ജുവിനെ നേരിടാനൊരുങ്ങിയാണോ കാവ്യയുടെ മടങ്ങി വരവെന്നാണ് ആരാധകരുടെ സംശയം. മഞ്ജുവിനെ പോലെ നൃത്തത്തിലൂടെ മടങ്ങിയെത്തി വീണ്ടും സ്‌ക്രീനില്‍ തന്റെ സാന്നിധ്യം ഉറപ്പിക്കാനാന് കാവ്യയും എത്തുന്നതെന്നും ആരാധകര്‍ പറയുന്നു.
മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ച നടിയാണ് കാവ്യ. ദിലീപ് കാവ്യ മാധവന്‍ കൂട്ടുകെട്ടില്‍ 18 സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്. ്. 2004-ല്‍ പെരുമഴക്കാലം എന്ന ചിത്രത്തിനും പിന്നീട് ഗദ്ദാമയിലൂടെയും മികച്ച നടിയ്ക്കുളള സംസ്ഥാന പുരസ്‌കാരം കാവ്യയ്ക്ക് ലഭിച്ചിരുന്നു. 2012ല്‍ മാറ്റിനി എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായും കാവ്യമാധവന്‍ അരങ്ങേറ്റം നടത്തി. രണ്ട് ചിത്രങ്ങള്‍ക്ക് പാട്ടെഴുതുകയും ചെയ്തു. ഇതിനിടെ തന്റെ ബാല്യകാല ഓര്‍മ്മകളും സിനിമ ജീവിത കഥകളും കോര്‍ത്തിണക്കി കഥയില്‍ അല്‍പം കാവ്യം എന്ന പേരില്‍ ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു. പിന്നീട് ലക്ഷ്യ എന്ന വസ്ത്ര ബ്രാന്‍ഡ് ആരംഭിച്ച് ബിസിനസ്സ് രംഗത്തേക്കും താരം ചുവട് വച്ചിരുന്നു. ആദ്യ വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം പിന്നീട് പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. പിന്നീടാണ് ദിലീപുമായി നടി വിവാഹിതയാകുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇവര്‍ക്ക് കുഞ്ഞു ജനിച്ചു. കുഞ്ഞ് ജനിച്ച് നാലുമാസങ്ങള്‍ക്കുള്ളിലാണ് കാവ്യ വീണ്ടും പൊതുപരിപാടിയില്‍ നൃത്താവതരണവുമായി എത്തുന്നുവെന്നത് പ്രേക്ഷകരില്‍ ആവേശമാകുകയാണ്. പ്രസവശേഷം വീട്ടില്‍ ഒതുങ്ങികൂടുന്ന നടിമാര്‍ കാവ്യയെ മാതൃകയാക്കണമെന്നും ഇവര്‍ പറയുന്നു. അതേസമയം ഈ വാര്‍ത്ത മഞ്ജുവാര്യര്‍ ആദ്യം വിശ്വസിച്ചില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തുന്നുണ്ട്. മഞ്ജുവാര്യയെ പൊതുയിടങ്ങളില്‍ കൊണ്ടുവരാതിരുന്ന ദിലീപ് കാവ്യയെ അവാര്‍ഡ് നൈറ്റില്‍ നൃത്തം ചെയ്യാന്‍ അനുവദിച്ചോ എന്ന സംശയമാണ് മഞ്ജു ആരാധകര്‍ പങ്കുവയ്ക്കുന്നത്.