മലയാളികളുടെ പ്രിയതാരമാണ് കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹത്തിന് ശേഷം പൂർണ്ണമായും കുടുംബിനിയുടെ റോളിലേക്ക് മാറിയിട്ടുണ്ട് ഇവർ. കഴിഞ്ഞ ദിവസം ജയറാമിന്റെ മകൾ മാളവികയുടെ വിവാഹറിസപ്ഷനിൽ കുടുംബസമേതമാണ് കാവ്യ എത്തിയിരുന്നു. അതിനിടയിൽ സിനിമയിലേക്ക് മടങ്ങുന്നുണ്ടോ എന്നൊരാൾ കാവ്യയോട് ചോദിക്കുന്ന വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.
രണ്ടു ദിവസമായി സോഷ്യൽ മീഡിയ മുഴുവൻ നിറയുന്നത് ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹാഘോഷചിത്രങ്ങളാണ്. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷുമായുള്ള മാളവികയുടെ വിവാഹം ഗുരുവായൂരിൽ വച്ചായിരുന്നു. ഗുരുവായൂരിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. രാവിലെ 6.15നായിരുന്നു മുഹൂർത്തം. വിവാഹത്തിന്റെ റിസപ്ഷൻ തൃശൂർ ഹയാത്ത് ഹോട്ടലിൽ വച്ചായിരുന്നു. സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും റിസപ്ഷനിൽ പങ്കെടുക്കാനെത്തിയിരുന്നു. കുടുംബസമേതമാണ് ദിലീപ് ചടങ്ങിനെത്തിയത്. ഭാര്യ കാവ്യാ മാധവൻ മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഇപ്പോഴിതാ അതിനിയിടയിൽ കാവ്യ മാധവനോട് ഒരാൾ പുതിയ സിനിമയെക്കുറിച്ച് ചോദിക്കുന്നതാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. കാവ്യയുടെ കൈപിടിച്ച് മഹാലക്ഷ്മി നടക്കുമ്പോഴാണ് ഒരാൾ ആ ?ചോദ്യം ചോദിച്ചത്. 'കാവ്യ ചേച്ചി കുറെ ആയല്ലോ കണ്ടിട്ട്... കാവ്യ ചേച്ചി പുതിയ സിനിമയിൽ വരാൻ സാദ്ധ്യതയുണ്ടോ '? എന്നായിരുന്നു ചോദ്യം. 'ഇല്ല' എന്നായിരുന്നു കാവ്യയുടെ മറുപടി. മകളെ നോക്കുന്ന തിരക്കിലാണോയെന്ന് ചോദിക്കുമ്പോൾ അതെയെന്നും കാവ്യ പറയുന്നത് വീഡിയോയിൽ കാണാം. പട്ടുസാരിയിൽ കാവ്യ അതിസുന്ദരിയായിരുന്നു, മകൾ മഹാലക്ഷ്മിയാണെങ്കിൽ സെറ്റിന്റെ പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് ക്യൂട്ടായി റിസപ്ഷനിൽ തിളങ്ങി.
കഴിഞ്ഞ ഡിസംബർ ഒൻപതിനായിരുന്നു നവനീതിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം നടന്നത്. കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു