അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തില്‍ കാവ്യ; നിറവയറുമായി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നു; ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത് കുടുംബാംഗങ്ങള്‍

Malayalilife
  അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തില്‍ കാവ്യ; നിറവയറുമായി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നു;  ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത് കുടുംബാംഗങ്ങള്‍

ടി കാവ്യാമാധവന്‍ അമ്മയാകാനൊരുങ്ങിയതിന് പിന്നാലെ ഏറ്റവും കൂടുതല്‍ തിരയപ്പെട്ടത് കാവ്യാമാധവന്‍ ഗര്‍ഭിണിയായ ചിത്രങ്ങളാണ്. എന്നാല്‍ അതൊന്നും ആര്‍ക്കും കിട്ടിയില്ലെങ്കിലും ഇപ്പോള്‍ കാവ്യാമാധവന്റെ ബേബി ഷവര്‍ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. ബേബി ഷവറിനിടെ സന്തോഷവതിയായി പുഞ്ചിരി തൂകുന്ന കാവ്യയുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. 


 
മഞ്ഞ മെറ്റെണിറ്റി ഗൗണ്‍ ധരിച്ച് അതീവ സന്തോഷത്തില്‍ കാവ്യ പോസ് ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നത്്. തന്റെ കുഞ്ഞിനെ കാത്തിരിക്കുന്നതിന്റെയും അമ്മയാകുനൊരുങ്ങുന്നതിന്റെയും മുഴുവന്‍ സന്തോഷവും കാവ്യയുടെ ചിത്രങ്ങളില്‍നിന്നും വ്യക്തമാണ്. ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്. അടുത്തസുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരുന്നു കാവ്യയുടെ ആഘോഷം. മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്കു കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം.

2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് വിവാഹിതരായത്.  വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം. നടി അമ്മയാകുന്നുവെന്ന വാര്‍ത്ത ഈ അടുത്താണ് പുറത്ത് വന്നത്. എന്നാല്‍ ബേബി ഷവര്‍ ചിത്രങ്ങളില്‍ ദിലീപിന്റെയും മീനാക്ഷിയുടെയും അസാനിധ്യവും സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്.

Read more topics: # Kavya Madhavan,# baby shower
Kavya Madhavan, baby shower

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES