സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'രോമാഞ്ചം' സിനിമയുടെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. സിനിമയുടെ ടീസര്‍ എത്തി. 'കപ്കപി' എന്നു പേരിട്ടിരിക്കുന്ന ചിത്രം സംഗീത് ശിവനാണ് സംവിധാനം ചെയ്യുന്നത്. ബ്രാവോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജയേഷ് പട്ടേല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തല്‍പാഡെ, തുഷാര്‍ കപൂര്‍, സിദ്ധി ഇദ്‌നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീര്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയില്‍ എത്തുന്നത് തുഷാര്‍ കപൂറും സൗബിന്റെ വേഷത്തില്‍ ശ്രേയസ് തല്‍പാഡെയുമെത്തും.
മെഹക്ക് പട്ടേല്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ്-കുമാര്‍ പ്രിയദര്‍ശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റര്‍: ബണ്ടി നാഗി. ചിത്രം മേയ് 23ന് തിയറ്ററുകളിലെത്തും.