Latest News

വിഷ്ണു മഞ്ചുവിനും പ്രഭാസിനും  അക്ഷയ് കുമാറിനും, മോഹന്‍ ബാബുവിനും ഒപ്പം മോഹന്‍ലാലും; കണ്ണപ്പ ടീസര്‍ ട്രെന്റിങില്‍

Malayalilife
വിഷ്ണു മഞ്ചുവിനും പ്രഭാസിനും  അക്ഷയ് കുമാറിനും, മോഹന്‍ ബാബുവിനും ഒപ്പം മോഹന്‍ലാലും; കണ്ണപ്പ ടീസര്‍ ട്രെന്റിങില്‍

മോഹന്‍ലാല്‍ തെലുങ്കില്‍ അഭിയിക്കുന്ന ചിത്രം എന്ന നിലയില്‍ മലയാളികള്‍ക്കി ടയില്‍ ഏറെ ശ്രദ്ധനേടിയ സിനിമയാണ് 'കണ്ണപ്പ'. വിഷ്ണു മഞ്ചു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാര്‍ സിംഗ് ആണ്. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ കണ്ണപ്പയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ടീസര്‍ ട്രെന്റിങില്‍ തുടരുകയാണ്.

ടീസറില്‍ മോഹന്‍ലാലിനെ കണ്ട ആഹ്‌ളാദത്തിലാണ് മലയാളി പ്രേക്ഷകര്‍. പ്രഭാസ്, അക്ഷയ് കുമാര്‍, മോഹന്‍ ബാബു തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തില്‍.ഇവരെയും ടീസറില്‍ കാണാം.ശരത് കുമാര്‍,ദീപിക പദുകോണ്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. 

കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമര്‍പ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് ക്യാമറ ചലിപ്പിക്കുന്നത്. മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം. മണിശര്‍മ്മയും മലയാളത്തിന്റെ സ്റ്റീഫന്‍ ദേവസിയുമാണ് സംഗീത സംവിധാനം.എവിഎ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെയും ബാനറില്‍ ആണ് നിര്‍മ്മാണം.

Read more topics: # കണ്ണപ്പ
Kannappa Official Teaser Malayalam Vishnu Manchu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES