സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് പലപ്പോഴും ഇരയാകേണ്ടി വന്ന നടിമാരില്‍ ഒരാളാണ് കനിഹ. വസ്ത്രധാരണ രീതിയില്‍ തുടങ്ങി വിവാഹ മോചന വാര്‍ത്തയുടെ പേരില്‍ വരെ നടി സോഷ്യല്‍മീഡിയയില്‍ താരമായിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് നടി മറുപടി നല്‍കിയിരിക്കുകയാണ്.സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ ആണ് നടി ഇതിനെല്ലാം മറുപടി നല്കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ താന്‍ സജീവമാണെന്നും പേജുകള്‍ നേരിട്ട് തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നുമാണ് കനിഹ പറയുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുകയും അതിലൂടെ ആനന്ദം കണ്ടെത്തുകയും ആസ്വദിക്കുകയും ചെയ്യുന്നത് ചിലരുടെ വിനോദമാണെന്നും നടി കുറ്റപ്പെടുത്തുന്നു. കനിഹ ഷോര്‍ട്സ് ധരിച്ച് ഇരിക്കുന്ന ഫോട്ടോ അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് കീഴെ ഒരുപാട് കമന്റ്സും എത്തിയിരുന്നു. തായ്ലന്‍ഡില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷോര്‍ട്സ് അണിഞ്ഞു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചതോടെ സൈബര്‍ സദാചാര വാദികളും കനിഹയ്ക്കെതിരെ തിരിഞ്ഞു
. വിവാഹം കഴിഞ്ഞ് അമ്മയായിട്ടും ഇത്തരം ഫാഷനും വേഷങ്ങള്‍ക്കുമൊന്നും അവസാനമായില്ലേ എന്നായിരുന്നു സൈബര്‍ ആങ്ങളമാരുടെ ചോദ്യം. എന്നാല്‍ എന്ത് ധരിക്കണം എന്നത് എന്റെ സ്വാതന്ത്ര്യമാണെന്നും ബീച്ചില്‍ പോയപ്പോഴാണ് ഷോര്‍ട്സ് ധരിച്ചതെന്നും കനിഹ പറയുന്നു. അവസരത്തിന് ഇണങ്ങുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. കടലിലിറങ്ങാന്‍ പോകുമ്പോള്‍ ആരും സാരിയുടുക്കാറില്ലല്ലോ എന്നും കനിഹ ചോദിക്കുന്നു. അതുപോലെ തന്നെയാണ് കനിഹയുടെ വിവാഹമോചനവാര്‍ത്തയുമെത്തിയത്. വിവാഹമോചന വാര്‍ത്ത പെട്ടെന്നാണ് കത്തിപ്പടര്‍ന്നത്. ഫോണ്‍വിളികളുടെ തിരക്കായിരുന്നു. ആദ്യം കേട്ടപ്പോള്‍ വിഷമവും ദേഷ്യവുമുണ്ടായി എങ്കിലും പിന്നെ വിട്ടു കളഞ്ഞെന്ന് താരം പറയുന്നു.