നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി'യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസും, ശ്രേയ ഘോഷാലും ചേർന്നാലപിച്ച കളരിയടവും ചുവടിനഴകും..! എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.
പ്രിയ ആനന്ദും നിവിൻ പോളിയും തമ്മിലുള്ള മനോഹര പ്രണയം വരച്ചിടുന്ന ഗാനം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ബോബി സഞ്ജയ് രചന നിർവഹിക്കുന്ന കായംകുളം കൊച്ചുണ്ണിയിൽ നിവിൻ പോളി ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുമ്പോൾ മോഹൻലാൽ ഇത്തിക്കരപ്പക്കിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്.
മോഹൻലാലും നിവിൻപോളിയുമുൾപ്പെടെയുള്ള താരങ്ങളെല്ലാം ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കികഴിഞ്ഞു. ചിത്രത്തിന്റെ ഫൈനൽ മിക്‌സിങ് ജോലികൾ പുരോഗമിക്കുകയാണിപ്പോൾ.