2019 ഒക്ടോബര്‍ 25,തമിഴ് സിനിമയില്‍ ഒരു ചിത്രം റിലീസ് ആയി. പേര് കൈതി. ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ചിത്രമായിരുന്നു ഇത്. നടന്‍ കാര്‍ത്തി 'ദില്ലി' എന്ന വേഷത്തില്‍ എത്തി കസറിയ ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ആയിരുന്നു എത്തിയത്. തമിഴ് സിനിമ ആണെങ്കിലും മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ കൈതി ഏറ്റെടുത്തു.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ(എല്‍സിയു) ഈ ആദ്യ ചിത്രം റിലീസായിട്ട് നാല് വര്‍ഷം തികയുകയാണ്. ഇതിനോടകം തന്നെ കൈതി രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ക്കും കാത്തിരിക്കുകയാണ് ആരാധകര്‍. കൈതിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് 2022ല്‍ ലോകേഷ് കനകരാജ് ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ അപ്ഡേറ്റുകള്‍ ഒന്നും തന്നെ വന്നിരുന്നില്ല. ഇപ്പോഴിതാ കൈതിയുടെ നാലാം വാര്‍ഷികത്തില്‍ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ
കൈതിയുടെ മേക്കിംഗ് വീഡിയോയ്ക്ക് ഒപ്പമാണ് രണ്ടാംഭാഗത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ലൈഫ് ടൈം സെറ്റില്‍മെന്റിനായി കാത്തിരിക്കുക എന്നാണ് നിര്‍മ്മാതാക്കള്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. ദില്ലി തിരിച്ചുവരുന്നു എന്നും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.