കോണ്ടാക്റ്റ് ലെന്‍സ് ധരിച്ചതിനെ തുടര്‍ന്ന് കോര്‍ണിയ തകരാറിലായിയെന്ന് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ദില്‍ സേ ദില്‍ തക് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയും ശ്രദ്ധേയയായ നടി ജാസ്മിന് ഭാസിന്. ജൂലൈ 17ന് ഒരു പരിപാടിക്കായി ലെന്‍സുകള്‍ ധരിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചതെന്നും വേദന കൂടി വന്നതോടെ ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയിലായെന്നും ജാസ്മിന് കൂട്ടിച്ചേര്‍ത്തു.
ജൂലായ് 17ന് ഞാന്‍ ഡല്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയ്ക്കായി തയ്യാറെടുക്കുമ്പോള്‍ ഞാന്‍ ലെന്‍സ് ധരിച്ചു. എന്നാല്‍ അവ ധരിച്ചതിന് ശേഷം എന്റെ കണ്ണുകള്‍ വേദനിക്കാന്‍ തുടങ്ങി. വേദന കൂടി കാര്യം വഷളായപ്പോള്‍ ഒരു ഡോക്ടറെ സമീപിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.
പക്ഷേ ആ പരിപാടിയി പങ്കെടുക്കാം എന്നു വാക്കു കൊടുത്തതിനാല്‍ ജോലിയുടെ പ്രതിബദ്ധത മൂലം ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ പരിപാടിയില്‍ സണ്‍ഗ്ലാസ് ധരിച്ചു, എന്നാല്‍ ക്രമേണ എനിക്കൊന്നും കാണാതായി,' ജാസ്മിന് പറഞ്ഞു.
'പിന്നീട്, ഞങ്ങള്‍ ഒരു നേത്രരോഗവിദഗ്ദ്ധന്റെ അടുത്തെത്തി. അദ്ദേഹമാണ് എന്റെ കോര്‍ണിയയ്ക്ക് കേടുപാടുകള്‍ സംഭവിച്ച കാര്യം പറഞ്ഞത്. കണ്ണുകള്‍ക്ക് ബാന്‍ഡേജ് ഇട്ടു. അടുത്ത ദിവസം, ഞാന്‍ മുംബൈയിലെത്തി ഇവിടെ ചികിത്സ തുടര്‍ന്നു. എനിക്ക് വല്ലാത്ത വേദനയുണ്ട് കണ്ണില്‍. ഡോക്ടര്‍മാര്‍ പറയുന്നത് അടുത്ത നാലഞ്ചു ദിവസത്തിനുള്ളില്‍ ഞാന്‍ സുഖം പ്രാപിക്കണം എന്നാണ്. അതുവരെ, എനിക്ക് കണ്ണുകളെ നന്നായി പരിപാലിക്കേണ്ടതുണ്ട്, കാരണം എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല. ഞാന്‍ ഉറങ്ങാന്‍ പോലും പാടുപെടുകയാണ്,' ജാസ്മിന് കൂട്ടിച്ചേര്‍ത്തു.
2011ല്‍ പുറത്തിറങ്ങിയ വാനം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജാസ്മിന്റെ അരങ്ങേറ്റം. തഷാന്‍-ഇ-ഇഷ്ക്, ദില്‍ സേ ദില്‍ തക് എന്നിവയാണ് പ്രധാന പരമ്പരകള്‍. ഖത്രോണ്‍ കെ ഖിലാഡി 9, ഫിയര്‍ ഫാക്ടര്‍: ഖത്രോണ്‍ കേ ഖിലാഡി - മെയ്ഡ് ഇന്‍ ഇന്ത്യ, ബിഗ് ബോസ് 14 തുടങ്ങിയ റിയാലിറ്റി ഷോകളിലും ജാസ്മിന് പങ്കെടുത്തു. ഹണിമൂണ്‍ (2022) എന്ന ചിത്രത്തിലൂടെ പഞ്ചാബി സിനിമയിലും ജാസ്മിന് അരങ്ങേറ്റം കുറിച്ചിരുന്നു. അലി ഗോണിയുമായി പ്രണയത്തിലാണ് ജാസ്മിന്.