ജഗതി ശ്രീകുമാറിന്റെ 39ാം വിവാഹ വാര്‍ഷികാഘോഷ വീഡിയോ വൈറലാവുന്നു; മകള്‍ പാര്‍വതി ആഘോഷ വീഡിയോ പുറത്തുവിട്ടു; ആശംസകള്‍ അര്‍പ്പിച്ച് പ്രമുഖര്‍

Malayalilife
  ജഗതി ശ്രീകുമാറിന്റെ 39ാം വിവാഹ വാര്‍ഷികാഘോഷ വീഡിയോ വൈറലാവുന്നു;  മകള്‍ പാര്‍വതി ആഘോഷ വീഡിയോ പുറത്തുവിട്ടു; ആശംസകള്‍ അര്‍പ്പിച്ച് പ്രമുഖര്‍

ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായാണ് ജഗതി ശ്രീകുമാര്‍ അപകടത്തില്‍പ്പെട്ടത്. തേഞ്ഞിപ്പാലത്ത് വെച്ച് നടന്ന അപകടത്തെ തുടര്‍ന്നാണ് അദ്ദേഹം സിനിമയില്‍ നിന്നും അകന്നത്. സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് അദ്ദേഹം. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായിരുന്ന അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സൂപ്പര്‍താരങ്ങളും യുവതാരങ്ങളുമൊക്കെ അരങ്ങ് തകര്‍ക്കുന്നതിനിടയിലും അദ്ദേഹം ശക്തമായി തന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. പകരം വെക്കാനില്ലാത്ത പ്രതിഭയായി തുടരുകയാണ് ഇപ്പോഴും അദ്ദേഹം.

കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ വിവാഹ വാര്‍ഷികം. 39ാം വിവാഹ വാര്‍ഷികം ലളിതമായി ആഘോഷിച്ചിരുന്നു. മകള്‍ പാര്‍വതിയാണ് ആഘോഷ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 1979 സെപ്റ്റംബര്‍ 13നായിരുന്നു ജഗതി ശ്രീകുമാറിന്റെ ജീവിതത്തിലേക്ക് ശോഭയെത്തിയത്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നതിനോടൊപ്പമാണ് ലളിതമായി ആഘോഷിച്ചത്. ലളിതമായാണ് ആഘോഷിച്ചതെന്നും ആരെയും ക്ഷണിച്ചിട്ടില്ലെന്നും പാര്‍വതി വ്യക്തമാക്കിയിരുന്നു. താരപുത്രി പങ്കുവെച്ച ആഘോഷ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

അഭിനേതാവ്, ഗായകന്‍, നിര്‍മ്മാതാവ്, തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ജഗതി ശ്രീകുമാര്‍. ചെരുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ്മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു അദ്ദേഹം. അപകടത്തിന് ശേഷം ജീവിതത്തിലേക്ക് തിരികെയെത്തിയ അദ്ദേഹത്തിന്റെ സിനിമാപ്രവേശത്തിനായാണ് ആരാധകരും സിനിമാലോകവും ഒരുപോലെ കാത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണൂ.

Jagathy Sreekumar,wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES