ബോളിവുഡ് സൂപ്പര്‍താരം സണ്ണി ഡിയോളിനെ നായകനാക്കി തെലുങ്ക് സംവിധായകന്‍ ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ജാട്ട്'. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ചിത്രമാകും ജാട്ട് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഒരു പോലീസ് സ്റ്റേഷനില്‍ വച്ച് വില്ലന്മാരെ മുഴുവന്‍ അടിച്ചൊതുക്കുന്ന സണ്ണി ഡിയോളിന്റെ കഥാപാത്രത്തെ ആണ് ടീസറില്‍ കാണാനാകുന്നത്. ഒപ്പം വില്ലനായി എത്തുന്ന രണ്‍ദീപ് ഹൂഡയെയും ടീസറില്‍ കാണിക്കുന്നുണ്ട്.
നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഗോപിചന്ദ് മലിനേനിയാണ് ജാട്ട് ഒരുക്കുന്നത്.
1.27 മിനിറ്റ് ആണ് ടീസറിന്റെ ദൈര്‍ഘ്യം.
സണ്ണി ഡിയോളിനൊപ്പം രണ്‍ദീപ് ഹൂഡ, വിനീത് കുമാര്‍ സിംഗ്, റെഗിന കസാന്‍ഡ്ര, സൈയാമി ഖേര്‍, സ്വരൂപ് ഘോഷ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗോപിചന്ദിന്റേത് തന്നെയാണ്. റാം ലക്ഷ്മണ്‍, വി വെങ്കട്ട്, പീറ്റര്‍ ഹെയ്ന്‍, അനല്‍ അരസ് എന്നിങ്ങനെ നീളുന്നു ചിത്രത്തിലെ ഫൈറ്റ് മാസ്റ്റര്‍മാരുടെ പേരുകള്‍. മൈത്രി മൂവ് മേക്കേഴ്‌സും പീപ്പിള്‍ മീഡിയ ഫാക്റ്ററിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗദര്‍ 2 ന് ശേഷം സണ്ണി ഡിയോളിന് വമ്പന്‍ ഹിറ്റ് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിനിമയാണ് ഇത്. 2025 ഏപ്രിലില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.