പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ഹിറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റിലീസായി ദിവസങ്ങള്‍ക്കുളളില്‍ തന്നെ കോടികളുടെ റെക്കോടാണ് കൊച്ചുണ്ണി സ്വന്തമാക്കിയത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തി അവതരിപ്പിച്ച കഥാപാത്രമാണ് ഇത്തിക്കരപക്കി. കൊച്ചുണ്ണിയെക്കാള്‍ ആരാധകര്‍ ഇത്തിക്കരപക്കിക്ക് ഉണ്ടായി. സിനിമയില്‍ 20 മിനുറ്റ് മാത്രമാണ് ഇത്തിക്കരപ്പക്കി ഉളളത്. സിനിമയുടെ ക്ലൈമാക്സില്‍ ഇത്തിക്കരപക്കിയെ കൊണ്ട് വന്നിരുന്നെങ്കില്‍ കായംകുളം കൊച്ചുണ്ണി നൂറ് ശതമാനം വിജയിക്കുമായിരുന്നു എന്നൊക്കെയുളള അഭിപ്രായമാണ ആരാധകര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ആരാധകര്‍ക്ക് കൂടുതല്‍ ആവേശം നിറച്ച് ഇത്തിക്കരപ്പക്കിയുടെ സിനിമ ഉടന്‍ ഇറങ്ങുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.അടുത്തിടെ ഒരു പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുമ്പോള്‍ ഇത്തിക്കരപക്കിയുടെ കഥയുമായി സിനിമ ഒരുക്കുന്നതിനെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞിരുന്നു.
ഇത്തിക്കരപക്കിയ്ക്ക് അത്രയധികം ജനശ്രദ്ധ ലഭിച്ചിരിക്കുന്നതിനാല്‍ പക്കിയുടെ ഐതിഹ്യകഥകളും ചരിത്ര സംഭവങ്ങളും ചേര്‍ത്ത് മറ്റൊരു സിനിമ ആലോചിക്കുന്നുണ്ടെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. എന്നാല്‍ ഇതില്‍ മോഹന്‍ലാല്‍ തന്നെ നായകനാകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേ സമയം ഇത്തിക്കരപക്കിയുടെ കഥ മുഴുനീള സിനിമയാക്കാനുള്ള ആശയം പറഞ്ഞ് തന്നത് മമ്മൂട്ടിയാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. നിര്‍മാതാവ് ആന്റോ ജോസഫുമായിട്ടായിരുന്നു ഇക്കാര്യം മമ്മൂട്ടി ആദ്യം സൂചിപ്പിച്ചത്.എന്നാല്‍ വീണ്ടും മോഹന്‍ലാല്‍ ഇത്തിക്കരപക്കി ആവുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. അതേ സമയം മോഹന്‍ലാലോ മമ്മൂട്ടിയോ പക്കിയുടെ വേഷത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന.