Latest News

കിട്ടാനുള്ള 60 ലക്ഷം ചോദിച്ച ശ്രീകുമാര്‍ മേനോന്റെ പുഷിന് മഞ്ജുവാര്യരുടെ വക്കീല്‍ നോട്ടീസ്; സൗഹൃദം അവസാനിപ്പിക്കുന്നതിന് പിന്നില്‍ സാമ്പത്തികതര്‍ക്കങ്ങളും

Malayalilife
topbanner
 കിട്ടാനുള്ള 60 ലക്ഷം ചോദിച്ച ശ്രീകുമാര്‍ മേനോന്റെ പുഷിന് മഞ്ജുവാര്യരുടെ വക്കീല്‍ നോട്ടീസ്; സൗഹൃദം അവസാനിപ്പിക്കുന്നതിന്  പിന്നില്‍ സാമ്പത്തികതര്‍ക്കങ്ങളും

ദിലീപുമായി പിരിഞ്ഞ നടി മഞ്ജുവാര്യരെ പരസ്യചിത്രത്തിലൂടെയും സിനിമയിലൂടെയും വീണ്ടും പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിച്ചത് സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ്. ഒടിയനിലൂടെയും രണ്ടാമൂഴത്തിലൂടെയും മഞ്ജുവിനെ മലയാളത്തിലെക്ക് വീണ്ടും എത്തിക്കുമെന്ന് അറിയിച്ചതും പരസ്യചിത്ര സംവിധായകനായ ശ്രീകുമറാണ്. ദിലീപും മഞ്ജുവും തെറ്റാന്‍ കാരണവും ശ്രീകുമാര്‍ ആയിരുന്നുവെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അടുത്ത സൗഹൃദത്തിലായിരുന്ന ഇരുവരും എന്നാല്‍ ഇപ്പോള്‍ വഴിപിരിയലിന്റെ വക്കിലാണെന്ന സൂചനകളാണ് ഇപ്പോള്‍ സിനിമാലോകത്ത് നിന്നും ലഭിക്കുന്നത്. ഇതിന് മുന്നോടിയായി 60 ലക്ഷം ആവശ്യപ്പെട്ട് മഞ്ജുവാര്യര്‍ ശ്രീകുമാറിന് വക്കീല്‍ നോട്ടീസ് അയച്ചെന്നാണ് റിപ്പോര്‍ട്ട്

ശ്രികുമാര്‍ മേനോന്റെ പുഷ് കമ്പനിക്കെതിരെയാണ് തനിക്ക് കിട്ടാനുള്ള പണം തിരികെ ചോദിച്ച് മഞ്ജു വാര്യര്‍ നിയമ നടപടി തുടങ്ങിയെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.. മോഡലായും മറ്റും അഭിനയിച്ചിതിന്റെ പ്രതിഫലം തിരിച്ചു കിട്ടാനാണ് ഇത്. പുഷ് കമ്പനി പാപ്പര്‍ സ്യൂട്ട് നല്‍കിയതോടെയാണ് മഞ്ജു തനിക്ക് കിട്ടാനുള്ള തുക ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതെന്നാണ് സിനിമാ മേഖലയിലെ പൊതു സംസാരം. നേരത്തെ ഒടിയനുമായി ബന്ധപ്പെട്ട് മഞ്ജുവിനെതിരെ സംവിധായകന്‍ സംസാരിച്ചിരുന്നു.

നിയമ നടപടിയുടെ നോട്ടീസ് കിട്ടിയതിന്റെ പ്രതികാരവുമായാണ് ഒടിയനുമായി ബന്ധപ്പെട്ട് മഞ്ജുവിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ശ്രീകുമാര്‍ മേനോന്‍ നടത്തിയതെന്നാണ് സൂചന. പുഷിന്റെ പരസ്യങ്ങളില്‍ മഞ്ജു മോഡലായെത്തിയതോടെ വീണ്ടും സിനിമകളിലേക്കുള്ള ഓഫറുകളെത്തി. നൃത്ത വേദിയിലും സജീവമായതോടെയാണ് രണ്ടാംവരവ് ഉണ്ടായത്. പുഷിന്റെ പിന്നണിയില്‍ നിന്ന ശ്രീകുമാര്‍ മേനോന്റെ ഇടപെടലുകളായിരുന്നു മഞ്ജുവിനെ രണ്ടാം വരവിന് സഹായിച്ചത്. ദിലീപുമായുള്ള വിവാഹ വേര്‍പിരിയലിന്റെ കഥകളും മറ്റും ഇതിനിടെ ചര്‍ച്ചയാവുകയും ചെയ്തു. എല്ലാ കഥകളിലും വില്ലനായി ദിലീപ് അവതരിപ്പിച്ചതും ശ്രീകുമാര്‍ മേനോനെയായിരുന്നു. അതുകൊണ്ട് തന്നെ പല വിധ ഗോസിപ്പുകള്‍ ചര്‍ച്ചകളിലെത്തി. ഇതെല്ലാം വെറുതെയായിരുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഗള്‍ഫില്‍ ഒടിയന്റെ പ്രെമോഷന്‍ പരിപാടിക്കിടെ ശ്രീകുമാര്‍ മേനോനും മഞ്ജുവും തമ്മില്‍ ഉടക്കിയതായും സൂചനകളുണ്ട്. ഒടിയന്‍ സിനിമയെ തകര്‍ത്തത് ദിലീപിന്റെ അനുയായികളാണെന്നാണ് ശ്രികുമാര്‍ മേനോന്റെ നിലപാട്.  ഇതിന് പിന്നിലെ യഥാര്‍ത്ഥകാരണം മഞ്ജുവിന്റെ വക്കീല്‍ നോട്ടീസാണെന്നാണ് ഇപ്പോള്‍ പുറ്ത്തുവരുന്നത്. പുഷ് കമ്പനി വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ഇടപാടുകാരെ സെറ്റില്‍ ചെയ്യാനായി കോടതിയെ സമീപിച്ച് പാപ്പര്‍ സ്യൂട്ട് നല്‍കി. ഇത് മനസ്സിലാക്കിയാണ് മഞ്ജുവും കിട്ടാനുള്ള പണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഇത് ചെയ്താല്‍ മാത്രമേ മഞ്ജുവിന് നിയമപരമായി പുഷ് കമ്പനിയില്‍ നിന്ന് പണം തിരികെ കിട്ടൂ. ഇതാണ് ശ്രീകുമാര്‍ മേനോനനെ പ്രകോപിപ്പിച്ചത്.നല്ല നിലയില്‍ പ്രവര്‍ത്തിച്ച സ്ഥാപനമായിരുന്നു പുഷ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരസ്യ നിര്‍മ്മാണ കമ്പനി. ഒടിയനും രണ്ടാമൂഴവും തലയ്ക്ക് പിടിച്ചതോടെ ശ്രീകുമാര്‍ മേനോന്‍ സിനിമയ്ക്ക് പിന്നാലെയായി. ഇതോടെയാണ് പുഷ് പ്രതിസന്ധിയിലായത്. നിരവധി ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങിയതോടെയാണ് പാപ്പര്‍ ഹര്‍ജിയുമായി ശ്രീകുമാര്‍ മേനോന്‍ കോടതിയെ സമീപിച്ചത്്. കല്യാണിന്റെ പരസ്യവുമായി ബന്ധപ്പെട്ടാണ് മഞ്ജു വാര്യരുമായി ശ്രീകുമാര്‍ മേനോന്‍ സൗഹൃദത്തിലാകുന്നത്. എന്നാല്‍ ഇന്ന് മഞ്ജുവുമായും അടുത്ത സൗഹൃദം ശ്രീകുമാര്‍ മേനോന് ഇല്ലെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ശ്രീകുമാര്‍ മേനോനെതിരേയും ആരോപണങ്ങളുണ്ടായിരുന്നു.

Issues between Manju Warrier and Director Sreekumar Menon

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES