Latest News

ആസിഫിന്റെ നായികയായി മഡോണ സെബാസ്റ്റ്യൻ വീണ്ടും മലയാളത്തിൽ; ഇബ് ലീസിന്റെ ട്രെയിലർ കാണാം

Malayalilife
ആസിഫിന്റെ നായികയായി മഡോണ സെബാസ്റ്റ്യൻ വീണ്ടും മലയാളത്തിൽ; ഇബ് ലീസിന്റെ ട്രെയിലർ കാണാം

പ്രേമത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ മഡോണ സെബാസ്റ്റ്യൻ ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ നായികയായി തിരിച്ചെത്തുന്ന ചിത്രം ഇബ് ലിസീന്റെ ട്രെയിലറെത്തി. അഡ്വഞ്ചേഴ്‌സ് ഒഫ് ഓമനക്കുട്ടന് ശേഷം ആസിഫ് അലിയെ നായകനാക്കി വി എസ്. രോഹിത് സംവിധാനം ചെയ്യുന്ന ര ചിത്രത്തിൽ വൈശാഖ് എന്ന കഥാപാത്രമായി ആസിഫ് അലിയും ഫിദയായി മഡോണയും എത്തുന്നു.

സൈജുകുറുപ്പ്, ശ്രീനാഥ് ഭാസി, സിദ്ദിഖ്, രവീന്ദ്രജയൻ, നസീർ സംക്രാന്തി, ഗോകുലം ഗോകു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഫാന്റസി സ്വഭാവത്തിൽ ഒരുക്കിയിട്ടുള്ള ചിത്രത്തിൽ ലാലും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ഇച്ചൈസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന് തിരക്കഥയും സംഭാഷണവുമൊരുക്കിയത് സമീറാണ്. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.അഖിൽജോർജ്ജാണ് ഛായാഗ്രഹണം. വിജേഷ് വിജയൻ സംവിധാനം ചെയ്ത മന്ദാരമാണ് അടുത്തതായി വരാനുള്ള മറ്റൊരു ആസിഫ് അലി ചിത്രം

Iblis Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES