Latest News

നീ ചെറുപ്പമാണ്... തുടങ്ങിയതല്ലേയുളളൂ... ഇത് എന്റെ സ്വപ്മാണ്, ഞാന്‍ ഏറെ മുന്നോട്ട് പോയി കഴിഞ്ഞു; അന്ന് പത്മരാജന്‍ എന്നോട് പറഞ്ഞപ്പോള്‍ എന്റെ സിനിമ വേണ്ടെന്ന് വച്ചു; പിന്നീട് അദ്ദേഹം പറഞ്ഞു എനിക്ക് ഒരു കടം മാത്രമേയുിള്ളു രാജീവിന് പൂര്‍ണമായി ഒരു തിരക്കഥ എഴുതിതരണം എന്നത്; ഞാന്‍ ഗന്ധര്‍വന്‍ പിറന്നതും രതിനീര്‍വേദം റീമേക്ക് ചെയ്തതും വെളിപ്പെടുത്തി സവിധായകന്‍ ടി കെ രാജീവ്

Malayalilife
നീ ചെറുപ്പമാണ്... തുടങ്ങിയതല്ലേയുളളൂ... ഇത് എന്റെ സ്വപ്മാണ്, ഞാന്‍ ഏറെ മുന്നോട്ട് പോയി കഴിഞ്ഞു; അന്ന് പത്മരാജന്‍ എന്നോട് പറഞ്ഞപ്പോള്‍ എന്റെ സിനിമ വേണ്ടെന്ന് വച്ചു; പിന്നീട് അദ്ദേഹം പറഞ്ഞു എനിക്ക് ഒരു കടം മാത്രമേയുിള്ളു രാജീവിന് പൂര്‍ണമായി ഒരു തിരക്കഥ എഴുതിതരണം എന്നത്; ഞാന്‍ ഗന്ധര്‍വന്‍ പിറന്നതും രതിനീര്‍വേദം റീമേക്ക് ചെയ്തതും വെളിപ്പെടുത്തി സവിധായകന്‍ ടി കെ രാജീവ്

ലയാളി പ്രേക്ഷകര്‍ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ടി.കെ രാജീവ്. മലയാളത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റുകളായ പല ചിത്രത്തിന്റെ പിറവിക്ക് പിന്നിലും ടി.കെ രാജീവിന്റെ കയ്യൊപ്പുണ്ടായിരുന്നു. ടി.കെ രാജീവിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കോളാമ്പി, നിത്യാ മേനോന്‍, അരിസ്‌റ്റോ സുരേഷ്, രണ്‍ജി പണിക്കര്‍ തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. പത്മരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത രതിനിര്‍വേദം വര്‍ഷങ്ങള്‍ക്ക് ശേഷം ടി.കെ രാജീവ് സംവിധാനം ചെയ്തിരുന്നു. പത്മരാജന്‍ തന്നോട് പറഞ്ഞ ഒരുവാക്കിന്റെ പുറത്താണ് രതിനീര്‍വേദം പിറവികൊണ്ടതെന്ന് അദ്ദേഹം ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്.1978 ല്‍ പത്മരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ രതിനിര്‍വേദം 2011 ല്‍ രാജീവ് കുമാര്‍ വീണ്ടും ഒരുക്കിയത്.


ശ്വേത മോനോന്‍, ശ്രീജിത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം പിറവി എടുക്കാന്‍ ഒരു കാരണമുണ്ട്. പത്മരാജാന്‍ മറ്റൊര്‍ക്കും നല്‍കാത്ത ഒരു വാക്ക് ടികെ യ്ക്ക് നല്‍കിയിരുന്നു. അതിന്റെ ഫലമാണ് 2011 ലെ രതി നിര്‍വേദം. ഇപ്പോഴിത ആ സിനിമയുടെ പിറവിയെ കുറിച്ചും പത്മരാജന്‍ നല്‍കിയ ആ വാക്കിനെ കുറിച്ചും തുറന്നു പറയുകയാണ് പ്രിയ സംവിധായകന്‍ രാജീവ്. 

താനും പപ്പേട്ടനും തമ്മിലുളള ഒരു കടത്തിന്റെ ഭാഗമായിട്ടാണ് രതിനിര്‍വേദത്തിന്റെ റീമേക്ക് ഉണ്ടാകുന്നത്. ഒരു പ്രത്യേക അവസ്ഥ ഞങ്ങളുടെ രണ്ടാളുടേയും കരിയറില്‍ ഉണ്ടായിരുന്നു. ഗന്ധര്‍വ്വം എന്ന ടൈറ്റിലില്‍ യക്ഷികളെ പശ്ചാത്തലമാക്കി ഒരു ഫാന്‍സി സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നു. ഐതിഹ്യമാലയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം ഒരുക്കാന്‍ വിചാരിച്ചിരുന്നത്. അതൊരു ഗ്രാഫിക്‌സ് അതിഷ്ഠിതമായ ചിത്രമായിരുന്നു. തിരക്കഥ എഴുതി പൂര്‍ത്തിയായി സങ്കേതിക പ്രവര്‍ത്തകരെയെല്ലാം തീരുമാനിച്ചിരുന്നു. ഛായഗ്രാഹകനായി തിരുമാനിച്ചിരുന്നത് വേണുവിനെയായിരുന്നു.


ചിത്രത്തിന്റെ റെക്കോര്‍ഡിങ്ങിന് പോകാന്‍ തുടങ്ങുമ്പോഴാണ് വേണുവിന്റെ ഫോണ്‍ വരുന്നത്.. രജീവ് ഒരു പ്രശ്‌നമുണ്ട്. , ഒരു ഭയങ്കര കോ ഇന്‍സിഡന്‍സ്..ഇന്നലേ പത്മരാജന്‍ സര്‍ എന്നെ വിളിച്ചിട്ട് ഒരു കഥ പറഞ്ഞു, അതിന് രാജീവിന്റെ സിനിമയുമായി വളരെ അടുത്ത സാമ്യമുണ്ട്.ഒരു വ്യത്യാസമേയുള്ളൂ സാറിന്റെ സിനിമയില്‍ ഗന്ധര്‍വ്വന്‍ ആണ്, രാജീവിന്റേത് യക്ഷിയാണ്. പക്ഷേ രണ്ടിന്റെയും തീം ഒന്നാണ്. അതുകൊണ്ട് ഞാന്‍ ആ സിനിമയും ചെയ്യുന്നില്ല. അങ്ങനെ റെക്കോര്‍ഡിങ്ങിന് പോകാനിരുന്ന ഞങ്ങള്‍ അതിന് പോയില്ല.തുടര്‍ന്ന് പപ്പേട്ടനെ കണ്ടു. നീ ചെറുപ്പമാണ്. തുടങ്ങിയതല്ലേയുളളൂ. ഇത് എന്റെ സ്വപ്മാണ് ഇതുമായി ഞാന്‍ ഏറെ മുന്നേട്ട് പോയി കഴിഞ്ഞു. 

ഞാന്‍ ഇത് ചെയ്‌തോട്ടോ- എന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പടം നടക്കട്ടെ എന്ന് പറഞ്ഞ് ഞാന്‍ ലിഫ്റ്റിന് അടുത്തേയ്ക്ക് നീങ്ങി. അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. തുടര്‍ന്ന് ലിഫ്റ്റിനടുത്തേയ്ക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം എനിക്കൊപ്പം വന്നു.ഒരു കലാകാരന്‍ എന്ന നിലയ്ക്ക് എനിക്ക് നിന്റെ പ്രയാസം മനസിലാക്കാന്‍ പറ്റും അതുകൊണ്ട് ഞാന്‍ നിനക്ക് ഇപ്പോള്‍ വാക്ക് തരുന്നു. ഞാന്‍ ഗന്ധര്‍വ്വന്‍' എന്ന സിനിമ ചെയ്തിട്ട് അടുത്ത പടം ചെയ്യുന്നതിന് മുന്‍പ് നിനക്കൊരു തിരക്കഥ ഞാന്‍ എഴുതി തരും. നിനക്കിഷ്ടപെട്ടാലും ഇല്ലെങ്കിലും പൂര്‍ണമായ ഒരു തിരക്കഥ ഞാന്‍ നിനക്ക് നല്‍കും. എന്നിട്ടേ ഞാന്‍ എന്റെ അടുത്ത സിനിമ ചെയ്യുള്ളു'. എന്ന്.


ഞാന്‍ ഗന്ധര്‍വ്വന്‍ റിലീസ് ചെയ്തതതിനു പിന്നാലെ ആകസ്മികമായി അദ്ദേഹത്തിന്റെ മരണവും സംഭവിക്കുകയായിരുന്നു. അന്ന് ഞാനും പപ്പേട്ടനും തമ്മില്‍ സംസാരിച്ച വിവരം വേറെ ആരും അറിയാന്‍ സാധ്യതയില്ലാത്തതു കൊണ്ട് ഞാനും അത് മറന്നു. അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യ രാധാലക്ഷ്മി ചേച്ചി, പൂജപ്പുര രാധാകൃഷ്ണനെ എന്റെ അടുത്തേക്ക് പറഞ്ഞയച്ചു.

പപ്പേട്ടന്‍ മരിക്കുന്നതിനൊക്കെ മുന്‍പ് പറഞ്ഞിരുന്നുവത്രെ എനിക്കൊരു കടമേയുള്ളൂ അത് രാജീവ് കുമാറിന് ഒരു തിരക്കഥ കൊടുക്കാനുള്ളതാണ്. പക്ഷേ തിരക്കഥ പോലൊന്നും പപ്പേട്ടന്‍ എഴുതിയതില്‍ ഇല്ല. ഒരു കഥ ഉണ്ട്.അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഏതു കഥയും സിനിമയാക്കാം എന്ന പെര്‍മിഷന്‍ ഉണ്ടെ'ന്ന് പറഞ്ഞു.

t k rajeev about rathineervedam movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES