Latest News

കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍  മുംബൈയിലെ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ കൊടുത്തു; മുംബൈയിലെ ഗ്ലാമറസ് മോഡലും സഹനടിയുമായ അഞ്ജലി ഗുപത് അറസ്റ്റില്‍

Malayalilife
കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍  മുംബൈയിലെ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ കൊടുത്തു; മുംബൈയിലെ ഗ്ലാമറസ് മോഡലും സഹനടിയുമായ അഞ്ജലി ഗുപത് അറസ്റ്റില്‍

കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ടീമിനെ ഏല്‍്പ്പിച്ചതിന് മുംബൈയിലെ അറിയപ്പെടുന്ന മോഡലും സഹനടിയും അറസ്റ്റില്‍. അഞ്ജലി ഗുപ്ത എന്ന മോഡലും ബോളിവുഡിലെ സഹനടിയുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിവായതഡ്.  പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികയായ സുനിതയെ കൊലപ്പെടുത്തുന്നതിനാണ് കാമുകനുമായി ചേര്‍ന്ന് അഞ്ജലി തന്ത്രം മെനഞ്ഞത്. ക്വട്ടേഷന്‍ ടീമിനെ കണ്ടെത്തുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍ ഇവര്‍ക്ക് ചെയ്തുകൊടുത്തത് അഞ്ജലിയുടെ അച്ഛന്‍ രാജീവാണെന്നും തെളിഞ്ഞു. മഞ്ജിത്തിനെയും രാജീവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മഞ്ജിത്തിന് സുനിതയുമായുള്ള ബന്ധത്തില്‍ 16 വയസ്സുള്ള മകളും എട്ടുവയസ്സുള്ള മകനുമുണ്ട്. ശശിപ്രഭയെന്നും അറിയപ്പെടുന്ന അഞ്ജലി ഗുപ്തയുമായി മഞജിത്തിന് ബന്ധമുണ്ടെന്ന് സുനിത കണ്ടെത്തിയതിന്റെ മൂന്നാംദിനമാണ് പട്ടാപ്പകല്‍ അവര്‍ വെടിയേറ്റ് മരിച്ചത്. മഞ്ജിത്തും അഞ്ജലിയുമായുള്ള ബന്ധം തന്റെ ഡയറിയില്‍ സുനിത രേഖപ്പെടുത്തിയിരുന്നു. ഈ ഡയറിയെക്കുറിച്ച് അറിയാമായിരുന്ന മകള്‍ പൊലീസിനോട് പറയുകയായിരുന്നു.

ഡല്‍ഹിയുടെ സമീപസ്ഥലമായ ബവാനയില്‍ തിങ്കളാഴ്ച സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് സുനിത വെടിയേറ്റ് മരിച്ചത്. രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്നു ഇവര്‍. വഴിയാത്രക്കാരനാണ് ചോരയൊലിപ്പിച്ചുകിടന്ന സുനിതയെ കണ്ടെത്തിയത്. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കവര്‍ച്ചക്കാരാണ് സംഭവത്തിന് പിന്നിലെന്ന് ആദ്യം സംശയിച്ചെങ്കിലും പിന്നീട് പൊലീസ് യഥാര്‍ഥ പ്രതികളെ കണ്ടെത്തുകയായിരുന്നു. സുനിതയുടെ ബാഗില്‍നിന്ന് പണമോ ശരീരത്തില്‍നിന്ന് ആഭരണമോ നഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് ബന്ധുക്കളെയും സംശയത്തിലാക്കിയത്.

അഞ്ജലിയുമായുള്ള മഞ്ജിത്തിന്റെ ബന്ധമറിയുന്ന ചില ബന്ധുക്കള്‍ പൊലീസിനോട് സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഡയറിയിലേക്കും മഞ്ജിത്തിന്റെയും അഞ്ജലിയുടെയും രാജീവിന്റെയും അറസ്റ്റിലേക്ക് നയിച്ചത്. ബ്രിട്ടീഷുകാരിയാണ് അഞ്ജലിയുടെ അമ്മ. തന്നെ ഭ്രാന്തമായി സ്നേഹിക്കുന്ന അച്ഛനാണ് രാജീവെന്ന് ഇവരുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പറയുന്നു. മകളുടെ എന്താഗ്രവും സാധിച്ചുകൊടുക്കുന്ന അച്ഛന്‍ കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ടീമിനെ ഏര്‍പ്പെടുത്തുകയായിരുന്നു.

എയ്ഞ്ചലുമായുള്ള മഞ്ജിത്തിന്റെ ബന്ധം സുനിത എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മഞ്ജിത്തും എയ്ഞ്ചലും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കി സുനിതയെ കൊല്ലുകയായിരുന്നു. സ്‌കൂളിലേക്ക് പോകുംവഴിയാണ് ബവാനയില്‍ വച്ചാണ് അജ്ഞാതര്‍ സുനിതക്ക് നേരെ വെടിയുതിര്‍ത്തത്. മൂന്ന് തവണ വെടിയുതിര്‍ത്ത് സുനിത കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയ ശേഷമാണ് കൊലയാളി സംഘം മടങ്ങിയത്. എയ്ഞ്ചലിന്റെ പിതാവിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

സുനിതയുടെ ഡയറിയില്‍ നിന്നും ഭര്‍ത്താവും എയ്ഞ്ചലും തമ്മിലെ ബന്ധത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. സുനിതയുടെ മാതാപിതാക്കളും ഇരുവരും തമ്മിലെ ബന്ധത്തെ കുറിച്ച് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഗൂഢാലോചന വ്യക്തമായത്

mumbai model arrested murder attempt

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES