Latest News

കല്‍പനയുടെ മകള്‍ നായികയായി വെള്ളിത്തിരയിലേക്ക്..! ശ്രീമയി ഇനി ശ്രീസംങ്ഖ്യ; തടി കുറച്ച് സുന്ദരിയായി ഏവരേയും അമ്പരപ്പിക്കുന്ന മേക്ക് ഓവര്‍

Malayalilife
 കല്‍പനയുടെ മകള്‍ നായികയായി വെള്ളിത്തിരയിലേക്ക്..! ശ്രീമയി ഇനി ശ്രീസംങ്ഖ്യ; തടി കുറച്ച് സുന്ദരിയായി ഏവരേയും അമ്പരപ്പിക്കുന്ന മേക്ക് ഓവര്‍

മലയാളത്തിലെ ഹാസ്യ റാണി എന്ന പട്ടം ഏറ്റവും കൂടുതല്‍ ചേരുന്നത് അന്തരിച്ച നടി കല്‍പനയ്ക്കാണ്. ഇന്നും മലയാളസിനിമയില്‍ കല്‍പന ഒഴിച്ചിട്ടിട്ടുപോയ ഇരിപ്പിടം ആര്‍ക്കും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ കല്‍പനയുടെ മകള്‍ ചിഞ്ചി എന്നു വിളിക്കുന്ന ശ്രീമയി വെള്ളിത്തിരയില്‍ നായിക ആയി എത്തുകയാണ്. ശ്രീസംങ്ഖ്യ എന്ന് പേരുമാറ്റി വെള്ളിത്തിരയില്‍ തിളങ്ങാന്‍ ഒരുങ്ങുമ്പോള്‍ ചിഞ്ചിയുടെ മേക്കോവറാണ് പ്രേക്ഷകരെ ഞെട്ടിക്കുന്നത്.

കല്‍പനയൊടുത്തുള്ള കുട്ടിക്കാലത്തെ ഫോട്ടോയിലെല്ലാം നല്ല വണ്ണമുള്ള കുട്ടിയായിരുന്നു ശ്രീസംങ്ഖ്യ. എന്നാല്‍ ഇപ്പോള്‍ സ്ലിം ആയി സുന്ദരിയായിട്ടാണ് താരം നായിക ആകാന്‍ തയ്യാറെടുക്കുന്നത്. ശ്രീസംങ്ഖ്യയുടെ പുത്തന്‍ ഫോട്ടോ കണ്ട്് പ്രേക്ഷകര്‍ ഞെട്ടുകയായിരുന്നു. ശ്രീസംങ്ഖ്യ ആകട്ടെ നായികയായി ഒരു ചിത്രം ഒപ്പിട്ട ഉടന്‍ തന്നെ മറ്റൊരു ചിത്രത്തിലൂടെ കരാറും ഒപ്പിട്ടിരിക്കുകയാണ്. രണ്ട് ചിത്രങ്ങളിലും സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളാണ്. ഒരു പുതുമുഖ നായികയ്ക്ക് സ്വപ്നം കാണാവുന്നതിലും ഏറെ വലിയ ഭാഗ്യമാണ് ഇതെന്ന് അറിയുന്ന ശ്രീസംങ്ഖ്യ അതെല്ലാം അമ്മയുടെ അനുഗ്രഹങ്ങളാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടപ്പെടുന്നത്. 

അതേസമയം ശ്രീസംങ്ഖ്യ വണ്ണം കുറച്ചത് എങ്ങനെയെന്നറിയാനും പ്രേക്ഷകര്‍ക്ക് ഏറെ ആകാംക്ഷയുണ്ട്. അതിനുള്ള മറുപടിയും ശ്രീ പറയുന്നുണ്ട്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോ തനിക്ക് 90 കിലോ ആയിരുന്നു ഭാരം എന്നാണ് ശ്രീസംങ്ഖ്യ പറയുന്നത്.. അന്ന് അമ്മ എന്നെ കൂട്ടി ഡോക്ടറെ കാണാന്‍ പോകുമായിരുന്നു. 'ഈ പ്രായത്തിലേ ഒബീസിറ്റിയാണല്ലോ മോളെ അമ്മ മെലിഞ്ഞിട്ടാണല്ലോ. എന്നിട്ടെന്താ മോളിങ്ങനെ' എന്നെല്ലാം ഡോക്ടര്‍മാര്‍ ചോദിക്കാറുണ്ടായിരുന്നു എന്നാണ് ശ്രീസംങ്ഖ്യ പറയുന്നത്. പിന്നെ, താന്‍ തനിയെ തീരുമാനിച്ചാണ് വണ്ണം കുറച്ചതെന്ന് ശ്രീസംങ്ഖ്യ പറയുന്നു. ആഴ്ചയില്‍ നാലു ദിവസം ജിമ്മില്‍ പോയി ഒന്നര മണിക്കൂര്‍ വീതം എക്സര്‍സൈസ് ചെയ്തതിനൊപ്പം. ഭക്ഷണം നന്നായി നിയന്ത്രിച്ചതാണ് തന്റെ വണ്ണം കുറച്ചതിന്റെ സീക്രട്ട് എന്നാണ് ശ്രീസംങ്ഖ്യ പറയുന്നത്. നമ്മുടെ മനസ്സിന്റെ വില്‍പവറുണ്ടെങ്കില്‍ എത്ര വലിയ വണ്ണവും കുറയ്ക്കാമെന്ന് തന്റെ അനുഭവത്തിലൂടെ താന്‍ പഠിച്ചെന്നും ശ്രീസംങ്ഖ്യ സാക്ഷ്യം പറയുന്നു.


 

Read more topics: # kalpana daughter sreemai
kalpana daughter sreemai

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES