മാർച്ച് ആറ് എന്ന ദിവസം ഒരു മലയാളിയും മറക്കില്ല. ഇന്ന് എല്ലാവരുടെയും സോഷ്യൽ മീഡിയയും നിറഞ്ഞിരിക്കുന്നത് ഒരാളുടെ ചിത്രം കൊണ്ടായിരിക്കും. വെറുക്കുന്നതായി ആരും ഇല്ലാത്ത ആരാധകരെ മാത്രം സമ്പാദിച്ച ഒരു കലാകാരൻ വിട പറഞ്ഞിട്ട് ഇന്ന് അഞ്ചു വർഷം. അതേ.. മലയാളികളുടെ മണിനാദം, നാടൻപാട്ടുകളുടെ രാജാവ് കലാഭവൻ മണി ഇന്ന് വുഡ പറഞ്ഞിട് 5 വർഷമായി എന്നത് വിശ്വസിക്കാൻ ഓരോ മലയാളികൾക്കും പാടാണ്. ഇന്നും നിരവധി സിനിമകളിലൂടെയും പാട്ടുകളിലൂടെയും ജീവിക്കുന്ന കലാഭവൻ മണി എന്ന കലാകാരൻ മരിച്ചിട്ടില്ല, ഇന്നും പാട്ടുകളാൽ മലയാളികളുടെ ഉള്ളിൽ തന്നെ ഉണ്ട്. തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.
ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടില്‍ രാമന്റെയും അമ്മിണിയുടെയും മകനായി 1971ലാണ് കലാഭവന്‍ മണിയുടെ ജനനം. ഏഴ് മക്കളില്‍ ആറാമനായിരുന്നു മണി. പരേതനായ വേലായുധന്‍, രാമകൃഷ്ണന്‍, ശാന്ത, തങ്കമണി, ലീല, അമ്മിണി എന്നിവരായിരുന്നു സഹോദരങ്ങള്‍. കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്. കൂലിപ്പണിക്കാരനായിരുന്ന അച്ഛന് 13 രൂപ ശമ്പളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഒന്നുമാകുമായിരുന്നില്ല. സ്‌കുള്‍ പഠനകാലത്ത് പഠനമൊഴികെ എല്ലാ വിഷയത്തിലും മണി മുന്നിലായിരുന്നു. പഠനവൈകല്യത്തെത്തുടര്‍ന്ന് അദ്ദേഹം പത്താം ക്ലാസില്‍ പഠനം നിര്‍ത്തി. തുടര്‍ന്ന് തെങ്ങുകയറ്റക്കാരനായും മണല്‍വാരല്‍ തൊഴിലാളിയായും അദ്ദേഹം ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി. ഇടയ്ക്ക് പൊതുപ്രവര്‍ത്തകനായും അദ്ദേഹം കടന്നുവന്നു. പിന്നീട്, ചാലക്കുടി ടൗണില്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറായി മണി ജോലി നോക്കി. ഇതിനിടയിലാണ് അദ്ദേഹം കലാഭവന്‍ മിമിക്‌സ് ട്രൂപ്പില്‍ ചേരുന്നത്. ജയറാം, ദിലീപ്, നാദിര്‍ഷാ, സലിം കുമാര്‍ തുടങ്ങിയ പില്‍ക്കാലത്തെ പ്രശസ്തര്‍ പലരും കലാഭവനില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഇവര്‍ ഒരുപാട് വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1999-ലാണ് മണി വിവാഹിതനായത്. നിമ്മിയായിരുന്നു ഭാര്യ. ഇവര്‍ക്ക് ശ്രീലക്ഷ്മി എന്ന പേരില്‍ ഒരു മകളുണ്ട്. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.
അങ്ങനെ നിരവധി നിരവധി ചിത്രങ്ങൾ ഷോകൾ പാട്ടുകൾ. മലയാള സിനിമയുടെ ചാര്‍ലി ചാപ്‌ളിന്‍ ആയിരുന്നു കലാഭവന്‍ മണി. ചാപ്‌ളിന്റേതു പോലെ കടുത്ത ദാരിദ്യത്തില്‍ നിന്നു ജീവിതം തുടങ്ങി. ഇച്ഛാശക്തി കൊണ്ടും കഴിവു കൊണ്ടും സ്വപ്നം കണ്ടിട്ടില്ലാത്ത ഒരു നിലയിലേക്കു പിടിച്ചു കയറി. നടനും ഗായകനുമായി പേരെടുത്തു. .വാരിക്കോരി ദാനം ചെയ്തു. സ്‌കൂളുകള്‍ക്ക്, പള്ളികള്‍ക്ക്, അമ്പലങ്ങള്‍ക്ക്, ഒരു ഗതിയുമില്ലാ പരഗതിയുമില്ലാപ്പാവങ്ങള്‍ക്ക് കൈമറന്നും, തിരിച്ചൊന്നും പ്രതീക്ഷിക്കാതെയും. അതിരപ്പിള്ളി ഭാഗത്ത് രണ്ടു ആദിവാസികോളനികള്‍ തന്നെ ഏറ്റെടുത്തു. ആദിവാസിക്കുട്ടികള്‍ക്ക് വിനോദ കേന്ദ്രങ്ങള്‍ കാണാന്‍ അവസരമുണ്ടാക്കി. ചാലക്കുടിയിലും പരിസരത്തും ആര്‍ക്കും ഒന്നിനും ഒരു കുറവുണ്ടാകരുത് എന്നു ശഠിക്കും പോലെയായിരുന്നു ഓരോന്നും. വന്ന വഴി മണി മറന്നില്ല. മണി വിശപ്പറിഞ്ഞവനാണ്. വിശന്നതു കൊണ്ടു മാത്രം ഒന്നും പഠിക്കാനാവാതെ പത്തില്‍ പഠിത്തം നിറുത്തിയതാണ്. നാട്ടിലെ കണ്ട പണികളൊക്കെ എടുത്ത് കുടുംബം പോറ്റാന്‍ ശ്രമിച്ചവനാണ്. ഓട്ടോ ഓടിച്ചും കൂട്ടുകൂടിയും നടന്ന കാലത്ത് ഏതാണ്ട് കാല്‍ നൂറ്റാണ്ടു മുമ്പ്, ചുമ്മാ തമാശയ്ക്ക് മണി ഉണ്ടാക്കിയെടുത്ത ഒരു പ്രത്യേക തരത്തിലുള്ള ചിരി- ആ സവിശേഷമായ ശൈലിയിലുള്ള, ഇന്നിപ്പോള്‍ കേട്ടാലും നമ്മളെ ചിരിപ്പിക്കുന്ന ആ ചിരി- അതായിരുന്നു മണിയുടെ ഭാഗ്യ നമ്പര്‍! കലാഭവന്‍ മണിയില്ലാത്ത സിനിമ ഇല്ലെന്നായി. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളുടെ പോലും വിജയഘടകങ്ങളില്‍ ഒന്ന് മണിയായി മാറി.ഉദ്യാനപാലകനി'ലെ ലൈന്‍മാന്‍ ജോസ്. അണുവിട ശ്രദ്ധ തെറ്റിയാല്‍ കൈവിട്ട് പോകാന്‍ സാധ്യത ഏറെയുള്ള കഥാപാത്രം. പ്രണയനൈരാശ്യം മദ്യപിച്ചും കാമുകിയുടെ സഹോദരനെ ചീത്ത വിളിച്ചും ചിലപ്പോള്‍ വിതുമ്പിക്കരഞ്ഞും തീര്‍ക്കുന്ന ജോസ് ആ ചിത്രത്തില്‍ ഒരു കോമഡി കഥാപാത്രമല്ല. കോമഡി ഉളവാക്കാന്‍ മണി ഒന്നും ചെയ്യുന്നുമില്ല. ഒരു കണ്ണീര്‍ കഥാപാത്രത്തെ ആ കണ്ണീരത്രയും ഉള്‍ക്കൊണ്ട് അങ്ങു ചെയ്തു എന്നു മാത്രം. പക്ഷേ, തിയേറ്ററുകള്‍ ചിരിച്ചു. അവിടെയാണ് മണി എന്ന സ്വഭാവ നടന്റെ വിജയം.
ചലച്ചിത്രരംഗത്തും മറ്റും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് 6-ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിയ്ക്കുമ്പോൾ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു. തന്മൂലം വിഷമദ്യം കുടിച്ചിട്ടാകാം അദ്ദേഹം മരിച്ചതെന്ന് ചിലർ സംശയം പ്രകടിപ്പിയ്ക്കുന്നു. അതേ സമയം, മണിയെ സുഹൃത്തുക്കൾ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നർത്തകനുമായ രാമകൃഷ്ണൻ പറയുകയുണ്ടായി. തുടർന്ന് ചാലക്കുടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മണിയുടെ മൃതദേഹം തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ചാലക്കുടിയിലെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മണിയോടുള്ള ആദരസൂചകമായി ചാലക്കുടിയിൽ അന്ന് ഹർത്താൽ ആചരിച്ചു. മണിയുടെ മരണം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ദുരൂഹതകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. മൃതദേഹത്തിൽ വിഷാംശം കണ്ടെത്തിയതാണ് സംശയങ്ങൾക്ക് തുടക്കമായത്. പിന്നീടുവന്ന ദിവസങ്ങളിൽ ടി.വി. ചാനലുകളിൽ വൻ വാർത്തയായിരുന്നു ഈ വിഷയം. മണിയുടെ മരണത്തിൽ ആദ്യം സംശയം പോയത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭിനേതാക്കളുമായ തരികിട സാബു, ജാഫർ ഇടുക്കി എന്നിവരിലേയ്ക്കാണ്. പ്രമുഖ ചലച്ചിത്രനടനും മണിയുടെ അടുത്ത സുഹൃത്തുമായ ദിലീപ് ഒരു പ്രമുഖ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സമയത്ത് അദ്ദേഹവുമായി ബന്ധപ്പെട്ടും ചില ആരോപണങ്ങൾ നിലവിൽ വന്നു. എന്നാൽ, ഇതുവരെ അന്വേഷണത്തിൽ വ്യക്തത വന്നിട്ടില്ല. അതിനിടയിൽ, 2017 ഏപ്രിൽ 28-ന് കേസ് സി.ബി.ഐ.യ്ക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. അനുജനും നർത്തകനുമായ രാമകൃഷ്ണന്റെ ആവശ്യത്തിന്മേലാണ് ഈ നിലപാട് വന്നത്. മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും മരണം കരൾരോഗം വന്നിട്ടാണ് ഉണ്ടായതെന്നും 2019 ഡിസംബർ 30-ന് സി.ബി.ഐ. കണ്ടെത്തിയെങ്കിലും ഇതിനോട് കുടുംബാംഗങ്ങൾക്ക് ഇന്നും യോജിപ്പില്ല.
നഷ്ടപ്പെട്ടത് മലയാള സിഎൻമയുടെ തീരാനഷ്ടമാണ്. ആരെയും സങ്കടപെടുത്താതെ ഒരുപാടു സഹായം ചെയ്തിരുന്ന നല്ലൊരു മനുഷ്യൻ എന്ന് പറയുന്നതിലും ദൈവ തുല്യൻ എന്ന് പറയുന്നതാവും നല്ലത് മണിച്ചേട്ടൻ ചെയ്ത സഹായങ്ങൾ ആരെയും അറിയിക്കരുതെന്നുണ്ടായി ആർക്കും അറിയുകയും ഇല്ല പറഞ്ഞാൽ തീരാത്ത അത്ര ഉണ്ട്. ഇന്ന് ഈ ദിവസം കലാഭവൻ മണിക്ക് വേണ്ടി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ നല്ല ഓർമകളും ഓർമപ്പൂക്കളും സമ്മാനിച്ചിട്ടുണ്ട്.