Latest News

സ്‌കൂള്‍ കാലഘട്ടത്തിലെ ചിത്രം പങ്കുവെച്ച് മലയാളികളുടെ ദീപ്തി ഐ.പി.എസ്; ഗായത്രി അരുണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറല്‍!                            

Malayalilife
സ്‌കൂള്‍ കാലഘട്ടത്തിലെ ചിത്രം പങ്കുവെച്ച് മലയാളികളുടെ ദീപ്തി ഐ.പി.എസ്; ഗായത്രി അരുണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറല്‍!                            

പരസ്പരത്തിലെ ദീപ്തി ഐപിഎസായി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടിയാണ് ഗായത്രി അരുണ്‍. പരസ്പരം തീര്‍ന്നെങ്കിലും അവതാരകയായെങ്കിലും ഇപ്പോഴും ഗായത്രി മിനി സ്‌ക്രീനില്‍ സജീവമാണ്. സിനിമകളിലും ഇപ്പോള്‍ താരം സജീവമാണ്. അമൃത ടിവിയിലെ കുക്കറി ഷോ ആനിസ് കിച്ചണില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ താരം ഒരുങ്ങുകയാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്കൊപ്പം ഇപ്പോള്‍ വൈറലാകുന്നത് താരത്തിന്റെ മറ്റൊരു ചിത്രം കൂടിയാണ്. സ്‌കൂള്‍ കാലഘട്ടത്തിലെ ചിത്രമാണ് അത്.

ഫേസ്ബുക്കില്‍ ഗായത്രി പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുത്ത നാടക ടീം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം താരം പങ്കുവച്ചത്. മുടി ഇരുവശവും പിന്നിക്കെട്ടി യൂണിഫോമായ ക്രീം കളര്‍ ടോപ്പും ബ്രൗണ്‍ കളര്‍ ഷാളും ബോട്ടവും ധരിച്ചാണ് ഗായത്രി ചിത്രത്തിലുള്ളത്. ഇന്നത്തെ പോലെ തന്നെ അന്നും താരം വളരെ ക്യുട്ടായിട്ടാണ് ചിത്രത്തിലൂള്ളത്. ഇപ്പോഴും ഗായത്രിക്ക് മാറ്റമില്ലെന്നും, സൂപ്പറായിട്ടുണ്ട് തുടങ്ങിയ കമന്റുകളും ചിത്രത്തിനുണ്ട്. ഇതിനൊപ്പം തന്നെ ഡിഗ്രിക്ക് പഠിക്കുമ്പോഴുള്ള ഹാള്‍ ടിക്കറ്റും ഗായത്രി പങ്കുവച്ചിട്ടുണ്ട്. മൂന്നാം സെമസ്റ്റര്‍ ബിഎ കമ്യുണിക്കേറ്റിവ് ഇംഗ്ലീഷില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളേജില്‍ 2009ല്‍ പഠിക്കുമ്പോഴുള്ള ഹാള്‍ ടിക്കറ്റായിരുന്നു ഇത്. ഏറ്റവും പേടി ഉള്ള സാധനമെന്നാണ് ഇതിന് താരം നല്കിയ അടിക്കുറിപ്പ്.

ഇപ്പോള്‍ ഗായത്രി സൂര്യ ടിവിയിലെ ലാഫിങ്ങ് വില്ല എന്ന പരിപാടി അവതരിപ്പിക്കുകയാണ്. ഒപ്പം ചില സിനിമകളിലും താരം അഭിനയിച്ചു. സര്‍വ്വോപരി പാലാക്കാരനിലാണ് ഗായത്രി ആദ്യം അഭിനയിച്ചത്  നല്ലൊരു ക്യാരക്ടര്‍ വേഷമായിരുന്നു അതില്‍. ഇപ്പോള്‍ ഓര്‍മ്മ എന്ന സിനിമയിലും ഗായത്രി അഭിനയിച്ചുകഴിഞ്ഞു. സിനിമയില്‍ നിന്ന് വേറെയും ഓഫര്‍ വന്നിരുന്നു. നല്ല ക്യാരക്ടര്‍ കിട്ടിയാല്‍ ചെയ്യുമെന്നും എന്നാല്‍ അതിനുവേണ്ടി ശ്രമിക്കുന്നില്ലെന്നും ഗായത്രി പറയുന്നു.

gayatri arun shared her old pic in fb

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES