നടന്‍ അലന്‍സിയറിനെതിരെ മീടൂ ആരോപണം ഉന്നയിച്ച് യുവനടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തലില്‍ വെട്ടിലാകുന്നത് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും. അലന്‍സിയറുടെ ലൈംഗിക അതിക്രമത്തെ കുറിച്ച് ഡബ്ല്യുസിസി മുമ്പാകെ പരാതി നല്‍കിയിരുന്നു എന്നാണ് ദിവ്യ ഫേസ്ബുക്ക് ലൈവിലൂടെയും പിന്നീട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയത്. എന്നാല്‍ പരാതി കേള്‍ക്കുകയാല്ലെതെ നടപടിയുണ്ടായില്ലെന്നും നടി തുറന്നടിക്കുന്നു.
അലന്‍സിയറുടെ ലൈംഗിക അതിക്രമത്തെ കുറിച്ച് ഡബ്ല്യുസിസി മുമ്പാകെ പരാതി നല്‍കിയിരുന്നു എന്നാണ് ദിവ്യ ഫേസ്ബുക്ക് ലൈവിലൂടെയും പിന്നീട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയത്. എന്നാല്‍, അന്ന് നടന്‍ മാപ്പു പറഞ്ഞാല്‍ പ്രശ്നം തീരുമോ എന്നാണ് സംഘടന ചോദിച്ചതെന്നാണ് ദിവ്യ വെളിപ്പെടുത്തുന്നത്. പിന്നീട് ഡബ്ല്യുസിസിയുടെ കൂടി നിര്‍ദ്ദേശപ്രകാരം ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗവിവേചനത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ മുമ്പാകെയും പരാതി നല്‍കിയിരുന്നെന്നും ദിവ്യ പറഞ്ഞു
ഡബ്ല്യുസിസിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന റിമ കല്ലിങ്കല്‍ അടക്കമുള്ളവരോടുടെ അടുപ്പക്കാരന്‍ കൂടിയാണ് അലന്‍സിയര്‍. അതുകൊണ്ട് തന്നെ അലന്‍സിയറെ സംരക്ഷിക്കാന്‍ ഡബ്ല്യുസിസിയും ശ്രമിച്ചോ എന്ന ആക്ഷേപത്തിനും ഇടയാക്കുന്നതാണ് നടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തല്‍ പ്രത്യക്ഷത്തില്‍ സിനിമയുടെ വനിതാ കൂട്ടായ്മയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടുന്നതാണ് എന്നാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. എന്നാല്‍, ഒരിക്കലും ദിവ്യയുടെ പരാതി തള്ളിക്കളഞ്ഞിട്ടില്ലെന്നും തുടര്‍ന്ന് അവരെ സഹായിച്ചതും വനിതാ കൂട്ടായ്മയാണെന്നും അറിയുന്നുണ്ട്.
അതേസമയം അലന്‍സിയര്‍ പല സ്ത്രീകളോടും മോശമായി പെരുമാറുന്നുണ്ട് എന്ന ആരോപണവും ഉയരുന്നുണ്ട്. മറ്റു സെറ്റുകളിലും സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളാണെന്ന് പല സ്ത്രീകളും വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം അയാള്‍ മാനസികമായുള്ള പ്രശ്നം കൊണ്ടാണ് പറ്റിപ്പോയതെന്ന് പറഞ്ഞ് തന്നോട് മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ അയാള്‍ അങ്ങനെയല്ലെന്ന് വ്യക്തമാക്കുന്ന രീതിയില്‍ സ്ത്രീകള്‍ പറയുന്നതിന്റെ ഓഡിയോ ക്ലിപ്പുകള്‍ തന്റെ പക്കലുണ്ടെന്നും ദിവ്യ വീഡിയോയില്‍ വ്യക്തമാക്കി.
തുറന്നു പറയുന്ന പെണ്‍കുട്ടികള്‍ക്കെതിരെ അസഭ്യം പറയുന്നവര്‍ക്കെതിരെയും ദിവ്യ പ്രതികരിച്ചു. ഇത് എല്ലായിടത്തും സംഭവിക്കുന്നതായിരിക്കാം . പക്ഷേ ഇത് നേരിട്ടേ മതിയാകൂ. ഇങ്ങനെയൊന്ന് സംഭവിച്ചാല്‍ രാജി വച്ച് പോകേണ്ടവരല്ല സ്ത്രീകള്‍ എന്നും അവര്‍ വ്യക്തമാക്കി