Latest News

പ്രശസ്ത നടന്‍ ദേവന്റെ ഭാര്യയും രാമു കാര്യാട്ടിന്റെ മകളുമായ രമ അന്തരിച്ചു; മരണം ന്യുമോണിയ ബാധിച്ച് ചികിത്സിലിരിക്കെ; സംസ്‌കാരം വൈകിട്ട വടൂക്കര ശ്മശാനത്തില്‍

Malayalilife
പ്രശസ്ത നടന്‍ ദേവന്റെ ഭാര്യയും രാമു കാര്യാട്ടിന്റെ മകളുമായ രമ അന്തരിച്ചു; മരണം ന്യുമോണിയ ബാധിച്ച് ചികിത്സിലിരിക്കെ; സംസ്‌കാരം വൈകിട്ട വടൂക്കര ശ്മശാനത്തില്‍

പ്രശസ്ത നടന്‍ ദേവന്റെ ഭാര്യയും സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളുമായ സുമ (55) അന്തരിച്ചു. തൃശൂര്‍ മൈലിപാടത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരം ഇന്ന് രണ്ടിന് വടൂക്കര ശ്മശാനത്തില്‍ നടത്തും. മകള്‍: ലക്ഷ്മി. മരുമകന്‍: സുനില്‍. പരസ്യ സംവിധായകന്‍ സുധീര്‍ കാര്യാട്ട് സഹോദരനാണ്.

രാമു കാര്യാട്ടിന്റെ അനന്തരവനാണ് ദേവന്‍.ന്യുമോണിയയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂര്‍ മൈലിപാടത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിനുവച്ച ശേഷം സംസ്‌കാരം വടൂക്കര ശ്മശാനത്തില്‍ നടക്കും.

രാമു കാര്യാട്ടിന്റെ അനന്തരവനായിരുന്നു ദേവൻ. ഈ ബന്ധമാണ് സുമയേയും ദേവനേയും അടുപ്പിച്ചത്. ഇരുവരും വിവാഹം ചെയ്യുകയും ചെയ്തു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും ദേവൻ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനും തിരിക്കഥാകൃത്തുമായ രാമു കാര്യട്ടിന്റെ പാരമ്പര്യവുമായാണ് ദേവൻ സിനിമയിൽ സജീവമാകുന്നത്.

1984-ൽ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് ദേവൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985-ൽ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് ആണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം. ഊഴം, ആരണ്യകം, സൈമൺ പീറ്റർ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. പിന്നീട് പ്രതിനായകനായും സ്വഭാവനടനായും സജീവമായ അദ്ദേഹം ഏതാനും ടി.വി. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യയുടെ പിന്തുണയാണ് ദേവനെ തെന്നിന്ത്യ മുഴുവൻ അറിയുന്ന നടനായി മാറ്റിയത്. പിന്നീട് രാഷ്ട്രീയത്തിലും സജീവമായി.

മലയാളത്തിലെ ആദ്യകാല ചലച്ചിത്രസംവിധായകരിലൊരാളാണ് രാമു കാര്യാട്ട്. രാമു കാര്യാട്ടിന്റെ ചിത്രങ്ങൾ സാമ്പത്തിക വിജയം ലക്ഷ്യമാക്കിയ മുഖ്യധാരാ ചിത്രങ്ങളായിരുന്നു. എങ്കിലും കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങൾ മലയാളികൾക്കു സമ്മാനിക്കുവാൻ രാമു കാര്യാട്ടിനു കഴിഞ്ഞു. ഇടതുപക്ഷ അനുഭാവിയായിരുന്ന കാര്യാട്ട് അസംബ്ലിയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഒരു പ്രാവശ്യം എംഎൽഎയുമായി.

Read more topics: # deva wife suma passed away
deva wife suma passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES