കൂദാശയെ തീയറ്റര്‍ ഉടമകളായ സുഹൃത്തുക്കള്‍ പോലും പിന്തുണച്ചില്ല; സിനിമയിലെത്തി 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നല്ല കഥാപാത്രം എത്തിയത്; ബാബുരാജ് പറയുന്നു

Malayalilife
കൂദാശയെ തീയറ്റര്‍ ഉടമകളായ സുഹൃത്തുക്കള്‍ പോലും പിന്തുണച്ചില്ല; സിനിമയിലെത്തി 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നല്ല കഥാപാത്രം എത്തിയത്; ബാബുരാജ് പറയുന്നു

കൂദാശ എന്ന തന്റെ ചിത്രത്തിന് തീയറ്റര്‍ ഉടമകളായ സുഹൃത്തുക്കള്‍ പോലും പിന്തുണച്ചില്ലെന്ന് നടന്‍ ബാബുരാജ്. പലരും മലയാള സിനിമയെ കുറിച്ച് വലിയ വായില്‍ സംസാരിക്കുമെങ്കിലും തീയറ്റര്‍ ഉടമകളില്‍ പലര്‍ക്കും തമിഴ് സിനിമയോടൊണ് താത്പര്യം. കൂദാശയ്ക്ക് തീയറ്റര്‍ ലഭിച്ചെങ്കിലും ഒരു ഷോയൊക്കെയാണ് തന്നതെന്നും ബാബുരാജ് പറഞ്ഞു.

കൂദാശയുടെ ഡിവിഡി ഇറങ്ങിയതിന് ശേഷം വന്ന നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി പറയാന്‍ എത്തിയ ഫെയ്‌സ് ബുക്ക് ലൈവിലാണ് ബാബുരാജ് തന്റെ ചിത്രത്തോട് കാണിച്ച അവഗണനയെ കുറിച്ച് തുറന്ന് പറഞ്ഞത്. സിനിമയില്‍ എത്തി 25 വേഷങ്ങള്‍ക്ക് ശേഷമാണ് ഒരു നല്ല കഥാപാത്രം ലഭിച്ചത്. 15വര്‍ഷമാണ് ഒരു ഡയലോഗിന് വേണ്ടി കാത്തിരുന്നത്.  അത് ഇങ്ങനെയായതില്‍ വിഷമമുണ്ടെന്നും ബാബുരാജ് പറയുന്നു.

 

baburaj fb live about koodasha movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES