Latest News

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 600-ലേറെ സിനിമകള്‍; നര്‍ത്തകിയായിരുന്ന താരം സിനിമയിലെത്തിയത് നൃത്ത വേഷങ്ങളിലൂടെ: അന്തരിച്ച തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശകുന്തളയ്ക്ക് ആദരാഞ്ജലികള്‍ 

Malayalilife
 മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 600-ലേറെ സിനിമകള്‍; നര്‍ത്തകിയായിരുന്ന താരം സിനിമയിലെത്തിയത് നൃത്ത വേഷങ്ങളിലൂടെ: അന്തരിച്ച തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശകുന്തളയ്ക്ക് ആദരാഞ്ജലികള്‍ 

പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്രനടി എ.ശകുന്തള അന്തരിച്ചു (84). വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ചൊവ്വാഴ്ച വൈകിട്ടോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി അറുനൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. കുപ്പിവള, കൊച്ചിന്‍ എക്‌സ്പ്രസ്, നീലപൊന്മാന്‍, തച്ചോളി അമ്പു, ആവേശം (1979) എന്നിവയാണ് പ്രധാന മലയാള സിനിമകള്‍. നര്‍ത്തകിയായിരുന്ന ശകുന്തള നൃത്തവേഷങ്ങളിലൂടെയാണു സിനിമയിലെത്തിയത്. 1960-കളില്‍ പിന്നണി നര്‍ത്തകിയായാണ് സിനിമയിലെത്തിയത്. 

1970ല്‍ ജയശങ്കര്‍ നായകനായ 'സിഐഡി ശങ്കര്‍' എന്ന ചിത്രത്തില്‍ നായികയായ അവര്‍ പിന്നീട് സിഐഡി ശകുന്തള എന്നറിയപ്പെട്ടു. നേതാജി, നാന്‍ വണങ്ങും ദൈവം, കൈ കൊടുത്ത ദൈവം തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. സിനിമ വിട്ട ശേഷം സീരിയലുകളില്‍ അഭിനയം തുടര്‍ന്നു. 

പ്രായാധിക്യത്തെത്തുടര്‍ന്നു ബെംഗളൂരുവില്‍ മകളുടെ വീട്ടില്‍ കഴിയുകയായിരുന്നു. 1998 വരെ സിനിമകളില്‍ സജീവമായിരുന്നു. പിന്നീട് 2019-വരെ തമിഴ് പരമ്പരകളിലും അഭിനയിച്ചു. 1970-ല്‍ ഇറങ്ങിയ സി.ഐ.ഡി. ശങ്കറാണ് ആദ്യശ്രദ്ധേയ ചിത്രം. ഇതിന് ശേഷം സി.ഐ.ഡി. ശകുന്തള എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

Read more topics: # എ.ശകുന്തള
actress shakunthala passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക