ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ നടി ഉമാ തോമസ് എ എംഎല്‍എയെ വീട്ടിലെത്തി സന്ദര്‍ശിച്ച് മോഹന്‍ലാല്‍; സന്തോഷം അറിയിച്ച് എംഎല്‍എ

Malayalilife
ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ നടി ഉമാ തോമസ് എ എംഎല്‍എയെ വീട്ടിലെത്തി സന്ദര്‍ശിച്ച് മോഹന്‍ലാല്‍; സന്തോഷം അറിയിച്ച് എംഎല്‍എ

ലൂര്‍ സ്റ്റേജഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് വിശ്രമത്തില്‍ കഴിയുന്ന ഉമാ തോമസ് എം എല്‍ എ സന്ദര്‍ശിച്ച് മോഹന്‍ലാല്‍. ഉമാ തോമസ് ആശുപത്രി വിട്ട് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. മോഹന്‍ലാല്‍ ഉമാ തോമസിനെ കാണാനെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. മോഹന്‍ലാലിനൊപ്പം ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു.

നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ ഉമാ തോമസ് എംഎല്‍എയെ വീട്ടിലെത്തി കണ്ടത്. മോഹന്‍ലാലിനൊപ്പമുളള ചിത്രം ഉമാ തോമസ് എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഇന്ന് എന്നെ വീട്ടിലെത്തി സന്ദര്‍ശിച്ചതില്‍ അത്യന്തം സന്തോഷം..

സത്യന്‍ അന്തിക്കാടിന്റെ ഹൃദയപൂര്‍വ്വം സിനിമാ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹം ആന്റണി പെരുമ്പാവൂരിന്റെ ഒപ്പം പാലാരിവട്ടത്തെ വസതിയില്‍ എത്തി ചേര്‍ന്നത്..അപകടവാര്‍ത്ത അറിഞ്ഞപ്പോള്‍ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നെന്നും അറിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യം ഉണ്ട്.

ആത്മാര്‍ത്ഥതയോടെ സമയം കണ്ടെത്തി,
സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി..
ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി'' , എന്നാണ് ഉമാ തോമസ് എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

ഡിസംബര്‍ 29-നാണ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയില്‍ ഉമാ തോമസ് ആശുപത്രിയിലായത്. തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്കുശേഷം വ്യാഴാഴ്ചയാണ് ഉമാ തോമസ് വീട്ടില്‍ തിരിച്ചെത്തിയത്. രണ്ടര മാസമെങ്കിലും പരിപൂര്‍ണ വിശ്രമം വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

mohanlal visit uma thomas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES