ചലച്ചിത്ര നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. ഇന്ന് രാത്രിയോടെ നെഞ്ചുവേദന തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കുണ്ടറ ജോണി. ഇന്ന് രാത്രി പത്തോടെയാണ് മരണം സ്ഥിരീകരിച്ചത്.
മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും അഭിനയിച്ചു. കിരീടം. ചെങ്കോല്‍, നാടോടി കാറ്റ്, ഗോഡ് ഫാദര്‍ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന് ആണ്. മോഹന്‍ലാലിനൊപ്പം കിരീടത്തില്‍ ചെയ്ത പരമേശ്വരന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി.
കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിന്‍. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജില്‍ പഠനകാലത്തുകൊല്ലം ജില്ലാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്നു.
1978ല്‍ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. പിന്നാലെ എ.ബി. രാജിന്റെ കഴുകന്‍, ചന്ദ്രകുമാറിന്റെ അഗ്‌നിപര്‍വതം, കരിമ്പന, രജനീഗന്ധി തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍. പതിയ പതിയെ മലയാളസിനിമയിലെ പധാന വില്ലനായി മാറിക്കഴിഞ്ഞിരുന്നു കുണ്ടറ ജോണി. ഭാര്യ: ഡോ. സ്റ്റെല്ല.
വില്ലന്‍ വേഷങ്ങളെ കിട്ടിയുള്ളു എന്നുപറഞ്ഞ് സങ്കടപ്പെട്ട ആളുമായിരുന്നില്ല ജോണി. കാര്യമായ കലാ പാരമ്പര്യം ഒന്നും ഇല്ലാത്ത സാധാരണ കുടുംബത്തില്‍ ജനനം. 1978ന്റെ അവസാനം സിനിമയിലെത്തി. ഫുട്‌ബോള്‍ കളിക്കാരനായിരുന്ന ജോണി സ്‌പോര്‍ട്‌സിന്റെ പിന്‍ബലത്തിലാണ് സിനിമയിലെത്തിത്. നാലു ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചു.
1979ല്‍ പുറത്തെത്തിയ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് ചുവട് വയ്ക്കുന്നത്. ആകെ രണ്ടു സീനുകള്‍ മാത്രമായിരുന്നു ആ ചിത്രത്തില്‍. പിന്നീട് 'അഗ്‌നിപര്‍വതം' എന്ന സിനിമയിലേക്കു വിളിവന്നു. അതിനു പിന്നാലെ 'കഴുകന്‍' എന്ന ജയന്‍ ചിത്രത്തിലേക്കു വിളിച്ചു. അതില്‍ ജയനുമായി രണ്ടു ഫൈറ്റുണ്ടായിരുന്നു. അതാണു വഴിത്തിരിവായത്.ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം. മികച്ച ഒരു ഫുട്ബോള്‍ കളിക്കാരന്‍ കൂടിയാണ് കുണ്ടറ ജോണി.
കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിന്‍. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജില്‍ പഠനകാലത്തുകൊല്ലം ജില്ലാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്നു.