Latest News

ഓസ്‌കാര്‍ ചിത്രം പാരസൈറ്റിലെ നടന്‍  ലീ സണ്‍ക്യൂനിന്റെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 28 കാരിയായ യുവതി അറസ്റ്റില്‍

Malayalilife
 ഓസ്‌കാര്‍ ചിത്രം പാരസൈറ്റിലെ നടന്‍  ലീ സണ്‍ക്യൂനിന്റെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 28 കാരിയായ യുവതി അറസ്റ്റില്‍

ഓസ്‌കാര്‍ നേടിയ ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ് എന്ന ചിത്രത്തിലെ നടന്‍ ലീ സണ്‍ക്യൂനിന്റെ മരണവുമായി ബന്ധപ്പെട്ട് 28കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരും ഇവരുടെ സുഹൃത്തായ 29കാരിയും ചേര്‍ന്ന് ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്നാണ് ലീ സണ്‍ക്യൂന്‍ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച രാവിലെ സെന്‍ട്രല്‍ സിയോളിലെ ഒരു പാര്‍ക്കില്‍ നിറുത്തിയിട്ടിരുന്ന കാറിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ് പറയുന്നത് പ്രകാരം ഡിസംബര്‍ ആദ്യം മുതല്‍ യുവതികള്‍ ലീയെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു. എന്നാല്‍ എന്തിന്റെ പേരിലാണ് ഭീഷണിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. നടനില്‍ നിന്നും 300 മില്യണ്‍ കൊറിയന്‍ കറന്‍സിയാണ് യുവതികള്‍ ആവശ്യപ്പെട്ടിരുന്നത് എന്നാണ് വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്.

 2020ലെ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ 'പാരസൈറ്റ്' എന്ന സിനിമയിലൂടെ പ്രശസ്തനായ താരമാണ് 48കാരനായ ലീ സണ്‍ ക്യുന്‍. ലഹരി ഉപയോഗത്തിന്റെ പേരില്‍ ലീ കുറച്ച് നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരിക്കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ലീയെ അടുത്തിടെ സിനിമ, ടെലിവിഷന്‍ പരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.ഈ വര്‍ഷം പുറത്തിറങ്ങിയ 'സ്ലീപ്പ്' എന്ന ഹൊറര്‍ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ലഹരിക്കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നടിയായ ജിയോണ്‍ ഹൈ ജിനാണ് ലീയുടെ ഭാര്യ. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.       

Lee Sun Kyun death case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES