കാമുകന്‍ ചതിച്ചു; ലൈവായി വിഷം കഴിച്ച് പ്രശസ്ത സീരിയല്‍ നടി ആത്മഹത്യ ചെയ്തു

Malayalilife
topbanner
കാമുകന്‍ ചതിച്ചു;  ലൈവായി വിഷം കഴിച്ച് പ്രശസ്ത സീരിയല്‍ നടി ആത്മഹത്യ ചെയ്തു

ന്നടയിലെ പ്രമുഖ താരത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കന്നഡ സീരിയല്‍ താരത്തെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.  വിഷം കഴിക്കുന്നതിന്റെ വീഡിയോ അവര്‍ സോഷ്യല്‍മീഡിയയില്‍ സേവ് ചെയ്തിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുന്‍പ്  മരിക്കുകയായിരുന്നു.

ആത്മഹത്യാസന്ദേശമുള്‍ക്കൊള്ളുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് കന്നഡ സീരിയല്‍ താരം 29 വയസുള്ള ചന്ദന ആത്മഹത്യചെയ്തത്. പ്രണയിച്ച യുവാവ് വിവാഹം കഴിക്കുന്നതില്‍നിന്ന് പിന്മാറിയെന്നും വിവാഹാലോചനയുമായി വീട്ടിലെത്തിയ തന്റെ മാതാപിതാക്കളെ യുവാവിന്റെ വീട്ടുകാര്‍ അപമാനിച്ചുവെന്നും വീഡിയോയില്‍ പറയുന്നു. വിഷം കഴിച്ചതിന് പിന്നാലെ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. തന്റെ മരണത്തിന് കാരണം ദിനേഷാണെന്ന് നടി വ്യക്തമാക്കിയിരുന്നു.

നടിയുടെ ആണ്‍സുഹൃത്ത് ദിനേശ് ഒളിവിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചന്ദനയും ദിനേഷും അടുപ്പത്തിലായിരുന്നു. ആദ്യം വിവാഹത്തിന് ചന്ദനയുടെ വീട്ടുകാര്‍ തയ്യാറല്ലായിരുന്നു. ദിനേഷിന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് ഇവര്‍ കണ്ടെത്തിയതിനെതുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ചന്ദനയുടെ നിര്‍ബന്ധത്തെതുടര്‍ന്ന് വീട്ടുകാര്‍ വിവാഹത്തിന് തയ്യാറായി. പക്ഷേ വിവാഹം കഴിക്കണമെന്ന് ചന്ദന ആവശ്യപ്പെട്ടപ്പോള്‍, ചന്ദനയുടെ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ആലോചന വന്നാല്‍ മാത്രമേ വിവാഹം കഴിക്കാന്‍ തയ്യാറൂള്ളു എന്നായിരുന്നു ദിനേഷിന്റെ നിലപാട്.ചന്ദനയുടെ മാതാപിതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് ദിനേഷിന്റെ വീട്ടിലെത്തി. എന്നാല്‍ ദിനേഷിന്റെ മാതാപിതാക്കള്‍ ചന്ദനയെ അപമാനിച്ച് സംസാരിച്ചതോടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയായിരുന്നു.മരണവുമായി ബന്ധപ്പെട്ട് ദിനേഷിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞദിവസമാണ് ബെംഗളൂരുവിലെ വീട്ടില്‍ നടിയെ വിഷംകഴിച്ച് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. പോലീസ് ഇവരുടെ ഫോണില്‍നിന്ന് വീഡിയോയും മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു. ദിനേശിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.ഹാസന്‍ സ്വദേശിനിയായ ചന്ദന, സീരിയല്‍രംഗത്തും ടി.വി. ഷോകളിലും സജീവമാണ്. ഹാസനിലെ ബേലൂര്‍ സ്വദേശിയായ ഇവര്‍ ഏറെനാളുകളായി ബെംഗളൂരുവിലാണ് താമസിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.


 

Famous serial actress commits suicide after being poisoned live

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES