Latest News

കോമഡി സ്റ്റാര്‍സ് ഫെയിം ഷാബുരാജ് അന്തരിച്ചു; ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ റിമി ടോമി റിമി ടോമി

Malayalilife
കോമഡി സ്റ്റാര്‍സ് ഫെയിം ഷാബുരാജ് അന്തരിച്ചു; ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ റിമി ടോമി റിമി ടോമി

ഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലൂടെ ശ്രദ്ധേയനായ മിമിക്രി കലാകാരന്‍ ഷാബുരാജ് (42 )  അന്തരിച്ചു. കഴിഞ്ഞ ദിവസമാണ് ഷാബുരാജിനെ  ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍ദ്ധന കുടുംബത്തില്‍ കഴിയുന്ന ഷാബുരാജിന്റെ ചികില്‍സയ്ക്ക് വേണ്ടി പണം കണ്ടെത്താനുളള ഓട്ടത്തിലായിരുന്നു  അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ. അടിയന്തിരമായി രണ്ട് ശസ്ത്ര ക്രിയകള്‍ കൂടി അദ്ദേഹത്തിൽ നടത്തിയ ശേഷം തിരികെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരുവാനുള്ള ഒരുക്കത്തിലായിരുന്നു. അതേ സമയം ഷാബുരാജിനെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ച്‌ റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഏറെക്കാലം  കോമഡി സ്റ്റാര്‍സില്‍ ജഡ്ജായി റിമിയും സജീവമായിരുന്നു. എറ്റവും കൂടുതല്‍ ചിരിപ്പിച്ച ഒരു കലാകാരന്‍ ആണ് ഷാബുവെന്ന് റിമി പറഞ്ഞു.

ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട്. മികച്ചൊരു കലാകാരന്‍ ആയിരുന്നു അദ്ദേഹം. വിശ്വസിക്കാന്‍ പറ്റുന്നില്ല. കോമഡി സ്റ്റാര്‍സില്‍ ഒരുപാട് ചേട്ടനെ മിസ് ചെയ്യും. ഹൃദയാഘാതം ആയിരുന്നു. ഷാബുരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ റിമി ടോമി  തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. ഷാബുരാജ് നാല് കുരുന്നുകളുടെ പിതാവ് കൂടിയാണ്.  തിരുവനന്തപുരത്തെ കല്ലമ്പലം സ്വദേശി കൂടിയാണ് ഷാബുരാജ്.

ഷാബുവും ടീമും ഉൾപ്പെടുന്ന  കോമഡി സ്‌കിറ്റുകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി വേഷങ്ങള്‍  ആയിരുന്നു കോമഡി സ്റ്റാര്‍സ് 2വില്‍ ഷാബുരാജ് ചെയ്തിരുന്നത്. അദ്ദേഹത്തിന് നിരവധി ആരാധകരും ഉണ്ടായിരുന്നു. അതേ സമയം ആരാധകർക്ക് ഇടയിൽ ഷാബുരാജിന്റെ സ്ത്രീ വേഷങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.  തിരുവനന്തപുരത്ത് ഒട്ടേറെ കലാസമിതികളുടെ ഭാഗമായിരുന്നു ഈ  കലാകാരൻ.കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ 11.30നായിരുന്നു  താരത്തിന്റെ അന്ത്യം.

Comedy star fame shaburaj passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES