ബോളിവുഡിന്റെ പ്രിയ താരം മലൈക അറോറ അച്ഛന്‍ അനില്‍ മെഹ്ത താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാല്‍ ഇതുവരെയും ആത്മഹത്യ കുറിപ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനിടെ മലൈകയുടെ അമ്മയും അനിലിന്റെ മുന്‍ഭാര്യയുമായ ജോയ്‌സ് പോളികാര്‍പ് സംഭവത്തിന് പിന്നാലെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയതാണ് വാര്‍ത്തകളില്‍ നിറയുന്നത്.
മലൈക അറോറയുടെ പിതാവ് അനില്‍ അറോറ ആത്മഹത്യ ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം, പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ അമ്മ ജോയ്സിന്റെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളിലേക്ക് എത്തുകയായിരുന്നു.തങ്ങള്‍ വിവാഹമോചിതരായെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയെന്ന് ജോയ്സ് പോലീസിനോട് പറഞ്ഞു. '
'മുന്‍ഭര്‍ത്താവ് പതിവായി ബാല്‍ക്കണിയില്‍ ഇരുന്നാണ് പത്രം വായിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ അനിലിന്റെ സ്ലിപ്പറുകള്‍ ലിംവിംഗ് റൂമില്‍ കിടന്നിരുന്നു. ബാല്‍ക്കണിയില്‍ നോക്കിയെങ്കിലും അനിലിനെ കണ്ടില്ല. താഴോട്ട് നോക്കുമ്പോഴാണ് അനിലിനെ കാണുന്നത്. ബില്‍ഡിംഗ് വാച്ച്മാന്‍ സഹായത്തിനായി നിലവിളിക്കുന്നതും കേട്ടു. മുട്ടുവേദനയല്ലാതെ അനിലിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ല. മര്‍ച്ചന്റ് നേവിയില്‍ നിന്ന് വി ആര്‍ എസ് എടുത്ത് വിരമിച്ചയാളാണ് അനില്‍...'' ജോയ്‌സ് മൊഴി നല്‍കി.
മലൈകക്ക് 11 വയസുള്ളപ്പോഴാണ് മാതാപിതാക്കള്‍ വേര്‍പിരിയുന്നത്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി അനിലും മലയാളിയായ ജോയ്‌സും ഒരുമിച്ചാണ് താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് അനില്‍ ചാടിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.