Latest News

മലയാളത്തിന്റെ പ്രിയ നടി കെപിഎസി ലളിത അന്തരിച്ചു; ആദരാഞ്ജലികൾ അർപ്പിച്ച് സഹതാരങ്ങൾ

Malayalilife
മലയാളത്തിന്റെ പ്രിയ നടി കെപിഎസി ലളിത അന്തരിച്ചു; ആദരാഞ്ജലികൾ അർപ്പിച്ച് സഹതാരങ്ങൾ

കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ ചുവട് വച്ച താരം  കെപിഎസി ലളിത അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സ പുരോഗമിക്കുന്നതിനിടെ തൃപ്പൂണിത്തറയിലെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. മലയാളത്തിന്റെ മഹാ സംവിധായകനായ ഭരതന്‍ ആണ് താരത്തിന്റെ ഭർത്താവ്. താരത്തിന്റെ  യഥാർത്ഥ പേര്-മഹേശ്വരി അമ്മ എന്നാണ്  . കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.

സ്വയം വരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 550ലേറെ സിനിമകളിൽ അഭിനയിച്ചു.1978ലാണ് സംവിധായകൻ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. ഈയടുത്ത് വരെ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയില്‍ ജനനം. ചെങ്ങന്നൂര്‍ അമ്പലത്തില്‍ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന പേര് വീണത്. നൃത്തത്തിലായിരുന്നു ആദ്യം താത്പര്യം. പത്താംവയസ്സില്‍ നൃത്തപഠനത്തില്‍ നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ബലിയെന്ന നാടകത്തിലൂടെ കെ.പി.എ.സിയിലെത്തി.

മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ സിനിമകളില്‍ അവര്‍ കഥാപാത്രമായി ജീവിച്ചു. അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം ഭരതന്റെ അമരത്തിലൂടെയും ജയരാജിന്റെ ശാന്തത്തിലൂടേയും കെപിഎസി ലളിതയ്ക്ക് ലഭിച്ചു. പ്രേംനസീര്‍ മുതലുള്ള താരങ്ങള്‍ക്കൊപ്പം വേഷമിട്ട ലളിതയുടെ കഥപാത്രങ്ങളില്‍ നല്ലൊരു ഭാഗവും മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. 

Read more topics: # Actress kpac lalitha passed away
Actress kpac lalitha passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES