Latest News

നടി കോഴിക്കോട് ശാരദ അന്തരിച്ചു

Malayalilife
നടി കോഴിക്കോട് ശാരദ അന്തരിച്ചു

ടി കോഴിക്കോട് ശാരദ അന്തരിച്ചു. 75  വയസ്സായിരുന്നു.  കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.കോഴിക്കോട് സ്വദേശിനിയാണ് താരം.നാടകരംഗത്തു നിന്ന് സിനിമയിലെത്തി ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ശാരദ

നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ രംഗത്തെ  തുടക്കം. 1979-ൽ പുറത്തിറങ്ങിയ ‘അങ്കക്കുറി’യാണ്‌ ആദ്യ ചിത്രം. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, നന്ദനം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി നൂറോളം ചിത്രങ്ങളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്‌.സിനിമകൾ കൂടാതെ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട് 

Read more topics: # Actress kozhikode,# sarada passed away
Actress kozhikode sarada passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES