നടി വാണിശ്രീയുടെ മകന്‍ അഭിനയ് വെങ്കടേഷ് കാര്‍ത്തിക് അന്തരിച്ചു

Malayalilife
topbanner
നടി വാണിശ്രീയുടെ മകന്‍ അഭിനയ് വെങ്കടേഷ് കാര്‍ത്തിക് അന്തരിച്ചു

ടി വാണിശ്രീയുടെ മകന്‍ അഭിനയ് വെങ്കടേഷ് കാര്‍ത്തിക് അന്തരിച്ചു. ചെന്നൈയിലെ വസതിയിലാണ് അഭിനയിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിനിയില്‍  36 കാരനായ അഭിനയ് ഹൃദയസ്തംഭനം വന്ന് മരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ചെന്നൈയിലെ അന്നപൂര്‍ണ മെഡിക്കല്‍ കൊളജിലെ ഡോക്ടറായി ജോലി നോക്കുകയായിരുന്നു.

എന്നാൽ നടിയുടെ മകന്റെ മരണം ആത്മഹത്യാണെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. വീട്ടിലെ ബാത്ത്റൂമില്‍ അദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നു എന്ന സൂചനകളാണ് പുറത്ത് വന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിന്റെ ചിത്രങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാൽ മരണത്തെ കുറിച്ചും കൂടുതൽ സ്ഥിരീകരണമായിട്ടില്ല.  അതേസമയം അഭിനയ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും വാർത്തകൾ പുറത്ത് വരുന്നു.

Abhinaya Venkatesh Karthik son of Actress Vanishree passed away

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES