പ്രേക്ഷക പ്രീതി നേടി മുന്നേറിയ ബിഗ്ബോസിലെ വിവാദ നായിക എന്ന പേരില്‍ അറിയപ്പെട്ട മത്സരാര്‍ത്ഥിയാണ് ഹിമ ശങ്കര്‍. ഗ്രാന്റ് ഫിനാലെയില്‍ തന്റെ വ്യത്യസ്ഥമായ ഹെയര്‍ക്കട്ട് കൊണ്ടാണ് ഹിമ ശ്രദ്ധിക്കപ്പെട്ടത്. ഇടയ്ക്കിടെയുളള തന്റെ രൂപമാറ്റത്തിനു കാരണം എന്താണെന്നു തുറന്നു പറഞ്ഞിരിക്കയാണ് ഇപ്പോള്‍ ഹിമ.
ഏഷ്യാനെറ്റിലെ ബിഗ്ബോസിലൂടെയാണ് മത്സരിക്കാനെത്തിയ സെലിബ്രിറ്റികളെക്കുറിച്ച് പ്രേക്ഷകര്‍ അടുത്ത് അറിയുന്നത്. പൊതുവേ പ്രേക്ഷകര്‍ക്ക് ഇഷ്ടമില്ലാതിരുന്ന പല സെലിബ്രിറ്റികളേയും ബിഗ്ബോസില്‍ എത്തിയ ശേഷം പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ബിഗ്ബോസിനു മുന്‍പും ഹിമ ശങ്കറിനു അത്ര നല്ല ഇമേജ് അല്ല ഉണ്ടായിരുന്നത്. ബിഗ്ബോസില്‍ എത്തിയ ശേഷവും ഹിമയുടെ പെരുമാറ്റം മലയാളി പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊളളാന്‍ സാധിക്കുന്നതല്ലായിരുന്നു. എന്നാല്‍ ഹിമയെ പിന്തുണച്ചു ആരാധകര്‍ ഉണ്ടായിരുന്നു. മറ്റുളളവര്‍ അഭിനയിക്കുമ്പോള്‍ ഹിമ യഥാര്‍ത്ഥ വ്യക്തിത്വം ആണ് പുറത്തു കാണിച്ചത് എന്നാണ് അവര്‍ പറഞ്ഞിരുന്നത്. താന്‍ ബിഗ്ബോസില്‍ അഭിനയിക്കുക അല്ലായിരുന്നുവെന്നും സ്വന്തം വ്യക്തിത്വം തന്നെയാണ് തുറന്നു പ്രകടിപ്പച്ചതെന്നും പല അഭിമുഖങ്ങളിലും ഹിമ തുറന്നു പറഞ്ഞിരുന്നു. ഇടയ്ക്ക് ഔട്ടായ ഹിമ ഗ്രാന്റ് ഫിനാലെയില്‍ എത്തിയത് വ്യത്യസ്തമായ ഒരു ഹെയര്‍സറ്റെലുമായാണ്. ഒരോ സമയത്തും ഓരോ രൂപത്തിലാണ് ഹിമയെ പ്രേക്ഷകര്‍ കാണാറുളളത്. ഇടയ്ക്കിടെയുളള ഇത്തരം രൂപമാറ്റത്തെക്കുറിച്ച് ഹിമ തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഏതു വേഷം ധരിച്ചാലും ആ സ്വഭാവത്തിലേക്ക് താന്‍ എത്തുമെന്നതാണ് തന്റെ പ്രത്യേകതയെന്ന് ഹിമ പറയുന്നു. ഏതു വസ്ത്രം ധരിച്ചാലും അത് കണ്ണാടിയുടെ മുന്നില്‍ നിന്നും ആസ്വദിക്കാറുണ്ടെന്നും ഹിമ പറയുന്നു. ഇപ്പോഴത്തെ ഹെയര്‍ സ്റ്റൈലിനു പ്രത്യേക കാരണമില്ലെന്നും ഇപ്പഴല്ലേ ഇതൊക്കെ ചെയ്യാന്‍ പറ്റൂ എന്നും ഹിമ പറയുന്നു. തന്നില്‍ പുരുഷന്റേയും സ്ത്രീയുടേയും സ്വഭാവമുണ്ടെന്നും ഓരോ സാഹചര്യത്തിലും ഓരോന്നു പുറത്തു വരുന്നതാണെന്നും ഹിമ പറയുന്നു. ബിഗ്ബോസില്‍ നിന്നും ഇറങ്ങിയപ്പോള്‍ പല അഭിപ്രായങ്ങള്‍ ഉണ്ടായെന്നും പലരും തനിക്ക് നല്ല കുട്ടി എന്ന ഇമേജ് ഇല്ലെന്നും ഹിമ പറഞ്ഞു. ആ ഇമേജിനു വേണ്ടി താന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ലെന്നും ഹിമ പറയുന്നു. തന്റേത് ഒഴുക്കുളള സ്വഭാവമാണെന്നും എല്ലാവരോടും പല തരത്തിലാണ് അടുപ്പമെന്നും ഹിമ പറയുന്നു. ബിഗ്ബോസിനു ശേഷമുളള ബാഡ്ഗേള്‍ ഇമേജ് അറിഞ്ഞപ്പോള്‍ മുടി കൂടി വെട്ടി ഇമേജ് ഉറപ്പിക്കുകയായിരുന്നുവെന്നും ഹിമ പറയുന്നു.