ഇന്നലെയാണ് താരം അയോധ്യയില്‍ ദര്‍ശനം നടത്താന്‍ എത്തിയത്. ദര്‍ശനം നടത്തിയതിനു പിന്നാലെ വൈകിട്ടാണ് ഹേമ മാലിനി അമ്പത്തിലുള്ളില്‍ ഭരതനാട്യം കളിച്ചത്. 'രാം ലല്ലയ്ക്കുവേണ്ടി അമ്പലത്തിനുള്ളില്‍ ഞാന്‍ ഭരതനാട്യം കളിച്ചു. അത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു, ഞാന്‍ ആവേശത്തോടെ നൃത്തം ചെയ്തു, നിരവധി പേര്‍ എന്നെ അഭിനന്ദിച്ചു.'- എന്നാണ് ഭരതനാട്യ ചിത്രങ്ങള്‍ പങ്കുവച്ച് ഹേമ
അയോധ്യ ക്ഷേത്രം കാരണം നിരവധി പേര്‍ക്ക് ജോലി ലഭിച്ചു എന്ന് എഎന്‍ഐയോട് ഹേമ മാലിനി പ്രതികരിച്ചിരുന്നു. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. സിനിമ- കായിക രംഗത്തെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.