Latest News

സാമിയും സിങ്കവുമെല്ലാം ഹരി എഫക്ട് തന്നെ; അടുത്ത നായകന്‍ ആയി കോളിവുഡില്‍ എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടി; മാസ് സിനിമയിലൂടെ മമ്മുട്ടിയെ കാണുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

Malayalilife
സാമിയും സിങ്കവുമെല്ലാം ഹരി എഫക്ട് തന്നെ; അടുത്ത നായകന്‍ ആയി കോളിവുഡില്‍ എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടി; മാസ് സിനിമയിലൂടെ മമ്മുട്ടിയെ കാണുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

മിഴകത്ത് മാസ് സിനിമകള്‍ ഒരുക്കുന്നതില്‍ മുമ്പനാണ് സംവിധായകന്‍ ഹരി. സാമിയും സിങ്കവുമെല്ലാം ഹരി എഫക്ട് പ്രേക്ഷകര്‍ക്ക് കാട്ടിത്തന്ന ചിത്രങ്ങളാണ്. എന്നാല്‍, ഇക്കുറി തന്റെ ചുവടുമാറ്റിപ്പിടിക്കാന്‍ ഒരുങ്ങുകയാണത്രേ സംവിധായകന്‍.  പുതിയൊരു പരീക്ഷണത്തിനാണ് ഹരി ഒരുങ്ങുന്നത്. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഫിലിമാണ് ഹരി അടുത്തതായി ചെയ്യാന്‍ പോകുന്നത്. നായകനായി എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്നും കോളിവുഡില്‍ അണിയറ വര്‍ത്തമാനമുണ്ട്. കുടുംബനായകനായി ആനന്ദം പോലെയുള്ള വമ്പന്‍ ഹിറ്റുകള്‍ മമ്മൂട്ടി തമിഴില്‍ സമ്മാനിച്ചിട്ടുമുണ്ട്.

തിരുനെല്‍വേലി പശ്ചാത്തലമാക്കി ഒരു കുടുംബത്തിന്റെ കഥ പറയുന്ന സിനിമയിലാകും ഇരുവരും ഒന്നിക്കുന്നതത്രേ. ഹരി തിരക്കഥയുടെ പണിപ്പുരയിലേക്ക് കടന്നതായും വാര്‍ത്തകളുണ്ട് .മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പ് അന്താരാഷ്ട്ര മേളകളില്‍ പോലും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. സാമി 2നു ശേഷം സൂര്യയെ നായകനാക്കി ഒരു സിനിമ ചെയ്യാനാണ് ഹരി പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ആ പ്രോജക്ടിനു മുമ്പാകും മമ്മൂട്ടി നായകനായ സിനിമ ഒരുക്കുക. വിക്രമും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സാമി 2 ആണ് ഹരിയുടേതായി ഒടുവില്‍ റിലീസായ ചിത്രം.

Read more topics: # Hari,# Mammootty,# up coming,# new big Budget film
Hari,Mammootty,up coming,new big Budget film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES