തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പരിചിതനാണ് സംവിധായകന്‍ സൂര്യ കിരണ്‍. ബാലതാരമായി സിനിമയിലെത്തി സംവിധായകനും നടനും ബിഗ് ബോസ് താരവുമായൊക്കെ പ്രേക്ഷകര്‍ക്ക് സൂര്യയെ അറിയാം. ഒപ്പം മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായിക കാവേരിയുടെ ഭര്‍ത്താവ് എന്ന നിലയിലും സൂര്യ കിരണ്‍ ഏവര്‍ക്കും പ്രിയങ്കരന്‍ ആണ്. താരത്തിന്റെ വിയോഗ വാര്‍ത്ത തീര്‍ത്തും ഞെട്ടലോടെയാണ് സിനിമാലോകം സ്വീകരിച്ചത്.
അടുത്തിടെയായി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നാണ് സൂര്യ കിരണിന്റെ വിയോഗം. മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.. മഞ്ഞപ്പിത്തം ആന്തരിക അവയവങ്ങളെ ബാധിക്കുകയും, ഹൃദയാഘാതം സംഭവിക്കുകയും ആയിരുന്നുപെട്ടെന്നുള്ള മരണത്തിനു കാരണം എന്നാണ് റിപ്പോര്‍ട്ട്
ചെന്നൈയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1980 കളില്‍ മലയാളം,തമിഴ് തെലുങ്ക്, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ തിരക്കേറിയ ബാലതാരമായിരുന്നു. രജനികാന്ത്, കമല്‍ഹാസന്‍, വിജയകാന്ത്, അമിതാഭ് ബച്ചന്‍ എന്നിവരുടെ ചിത്രങ്ങളിലൂടെ പ്രശസ്തനായി.
പില്‍ക്കാലത്ത് സംവിധായകനെന്ന നിലയില്‍ ശ്രദ്ധേയനായി. 2003ല്‍ ആദ്യചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് തെലുങ്കില്‍ സത്യം അടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. അരിസി എന്ന ചിത്രം റിലീസിന് ഒരുങ്ങവെയാണ് അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ്. പ്രശസ്ത ടെലിവിഷന്‍ താരം സുചിത്ര സഹോദരിയാണ്. നടി കാവേരിയെ വിവാഹം കഴിച്ചെങ്കിലും ഇവര്‍ പിന്നീട് വിവാഹമോചിതരായി.
ബാലതാരമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡുകളും സംവിധായകനെന്ന നിലയില്‍ രണ്ട് സംസ്ഥാന അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി സൂപ്പര്‍ താരങ്ങളുടെ ഉള്‍പ്പെടെ 200 ലധികം ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. സത്യം എന്ന തെലുങ്ക്‌സൂ പ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്. ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി, ചാപ്ടര്‍ 6 എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. തെലുങ്കില്‍ സംവിധായകനായി പ്രവര്‍ത്തിക്കുമ്പോഴാണ് കാവേരിയുമായി പ്രണയത്തിലാകുന്നത്