Latest News

വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ അന്തരിച്ചു; വിടവാങ്ങിയത് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച സംഗീത പ്രതിഭ

Malayalilife
വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ അന്തരിച്ചു; വിടവാങ്ങിയത് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച സംഗീത പ്രതിഭ

വിഖ്യാത കർണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാൾ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിലെ ആദ്യ വിദ്യാർത്ഥിനിയാണ് പൊന്നമ്മാൾ. അവിടത്തെ ആദ്യ പ്രിൻസിപ്പലുമായ അവർ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീത മണ്ഡപത്തിൽ പാടിയ ആദ്യ വനിത എന്ന ഖ്യാതിയും നേടി.

942ൽ മൂന്നുകൊല്ലത്തെ ഗായിക കോഴ്സ് കഴിഞ്ഞ് ഇറങ്ങി. സംഗീതാഭ്യസനത്തിനിടയ്ക്ക് പതിനെട്ടാം വയസ്സിൽ കോട്ടൺ ഹിൽ സ്‌കൂളിൽ അദ്ധ്യാപികയായി. 1952ൽ സ്വാതി തിരുനാൾ മ്യൂസിക്ക് അക്കാദമിയിൽ അദ്ധ്യാപികയായി ചേർന്നു. 1970ൽ തൃപ്പൂണിത്തറ ആർഎൽവി മ്യൂസിക്ക് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സിലെ പ്രിൻസിപ്പൾ ആയി. 1980ൽ അവിടെ നിന്നും ജോലിയിൽ നിന്നും വിരമിച്ചു.

2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സ്വാതി സംഗീത പുരസ്‌കാരം, ചെമ്പൈ പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

Read more topics: # padmasree ponnammal,# passed away
padmasree ponnammal passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES