ബോളിവുഡ് നടന് സല്മാന് ഖാന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വീടിന് നേരെ നടന്ന വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയി. കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഗോള്‍ഡി ബ്രാറില്‍നിന്നും ലോറന്‍സ് ബിഷ്ണോയില്‍നിന്നും സല്മാന് ഖാന് നേരത്തെ തന്നെ വധഭീഷണിയുണ്ടായിരുന്നു.
സല്മാന് ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് നേരെ ഞായറാഴ്ച പുലര്‍ച്ചെയാണ് ബൈക്കിലെത്തിയ രണ്ട് പേര് വെടിവയ്പ് നടത്തിയത്..
രാജസ്ഥാനില്‍ ബിഷ്ണോയിയുടെ സംഘത്തെ നിയന്ത്രിക്കുന്ന രോഹിത് ഗോദരയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പ്രതികളിലൊരാളെ രാജസ്ഥാനില്‍ ബിഷ്ണോയി സംഘത്തെ നിയന്ത്രിക്കുന്ന രോഹിത് ഗോദാരയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന വിശാല്‍ ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
രണ്ട് പ്രതികളും മുംബൈയില്‍ നിന്ന് രക്ഷപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.
ബാന്ദ്ര പൊലീസ് സംഭവത്തില്‍ എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. ലോക്കല്‍ പൊലീസിനൊപ്പം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ജയിലില്‍ക്കഴിയുന്ന ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ 10 അംഗ ഹിറ്റ്ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സല്മാന് ഖാനെന്ന് കഴിഞ്ഞവര്‍ഷം എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് 2023 സെപ്റ്റംബറില്‍ മുംബൈ പോലീസ് സല്മാന് ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. സല്‍മാനെതിരെയുള്ള കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം.
അതേസമയം, സല്മാന് ഖാന്റെ വീടിന് പുറത്ത് ബൈക്കിലെത്തിയ രണ്ട് പേര് വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ 4:55 ഓടെയാണ് മുംബൈയിലെ ഖാന്റെ വീടിന് പുറത്ത് വെടിവയ്പുണ്ടായത്. രണ്ട് പേര് മോട്ടോര്‍ സൈക്കിളില്‍ വന്ന് നടന്റെ വീടിന് പുറത്ത് മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.