Latest News

പ്രീതി സിന്റെയെ കണ്ടതോടെ സ്‌നേഹ പ്രകടനവുമായി റിതേഷ്; തൊട്ടടുത്ത് നിന്ന ഭാര്യ ജനീലിയുടെ മുഖഭാവം പകര്‍ത്തി ക്യാമറക്കണ്ണുകള്‍; വീഡിയോ വൈറലായതിന് പിന്നാലെ താരദമ്പതികളുടെ ട്വിറ്റര്‍ പോരും

Malayalilife
topbanner
പ്രീതി സിന്റെയെ കണ്ടതോടെ സ്‌നേഹ പ്രകടനവുമായി റിതേഷ്; തൊട്ടടുത്ത് നിന്ന ഭാര്യ ജനീലിയുടെ മുഖഭാവം പകര്‍ത്തി ക്യാമറക്കണ്ണുകള്‍; വീഡിയോ വൈറലായതിന് പിന്നാലെ താരദമ്പതികളുടെ ട്വിറ്റര്‍ പോരും

ബോളിവുഡിലെ ക്യൂട്ട് ദമ്പതിമാരാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും.എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓണ്‍ലൈനിലൂടെയുള്ള ഇരുവരുടെയും വഴക്കാണ് സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ച.

ഭര്‍ത്താവ് റിതേഷിനൊപ്പം ഐഫ പുരസ്‌കാര നിശയില്‍ പങ്കെടുക്കാന്‍ എത്തിയ ജെനീലിയയുടെ ഒരു വീഡിയോ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ്  സംഭവത്തിന് തുടക്കം. ഐഫ പുരസ്‌കാര നിശയില്‍ ബോളിവുഡ് താരം പ്രീതി സിന്റയുമായി റിതേഷ് ദേശ്മുഖ് ആരാധനാപൂര്‍വം അടുത്തിടപഴകുമ്പോള്‍ ജനീലിയയുടെ മുഖഭാവമാണ് ക്യാമറകള്‍ ഒപ്പിയെടുത്തത്. 

റിതേഷും ജെനീലിയയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് പ്രീതി സിന്റ എത്തിയത്. ജെനീലിയയെ കണ്ട പ്രീതി സിന്റ സ്‌നേഹപൂര്‍വം ആശ്‌ളേഷിക്കുകയും ഹസ്തദാനം നടത്തുകയും ചെയ്തു. അതിനു ശേഷം റിതേഷുമായി പ്രീതി സിന്റ സംസാരിച്ചു. സംസാരത്തിനിടയില്‍ റിതേഷ് പ്രീതി സിന്റയുടെ കൈകളില്‍ ഉപചാരപൂര്‍വം ചുംബിക്കുകയും കൈകള്‍ ചേര്‍ത്തു പിടിക്കുകയും ചെയ്തു.റിതേഷിന്റെയും പ്രീതി സിന്റയുടെയും സൗഹൃദസംഭാഷണം അനിഷ്ടത്തോടെ നോക്കി നില്‍ക്കുന്ന ജെനീലിയയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 

വീഡിയോ വൈറലായതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ട്വിറ്റര്‍ പോരും ആരംഭിച്ചു. റിതേഷ് ദേശ്മുഖാണ് പോരിന് തുടക്കം കുറിച്ചത്. ദേഷ്യപ്പെട്ടിരിക്കുന്ന എല്ലാ സ്ത്രീകളുടെയും പിന്നില്‍ ഒരു പുരുഷനുണ്ടാകും എന്ന അടിക്കുറിപ്പോടെയുള്ള മീം റിതേഷ് ട്വീറ്റ് ചെയ്യുകയായിരുന്നു. ഉടനടി ജെനീലിയയുടെ മറുപടിയെത്തി. 'സാധാരണയായി എന്റെ ഭര്‍ത്താവ് എന്തു പറയുന്നുവെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. ഞാനങ്ങനെ ചെയ്യുകയാണെങ്കില്‍ അതിനര്‍ത്ഥം അദ്ദേഹം പറയുന്നതില്‍ തെറ്റുണ്ട് എന്നാണ്!'. എന്തായാലും ഇരുവരുടെയും ഈ രസകരമായ ട്വിറ്റര്‍ യുദ്ധം ആരാധകരിലും ചിരി പടര്‍ത്തുകയാണ്.

Genelia get jealous of Husband Riteish vedio

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES