Latest News

അപ്പൊ ഇനി ഫാത്തിമയുടെ ഉറക്കം ചരിത്രത്തിനൊപ്പം;'ഫെമിനിച്ചി ഫാത്തിമ' ട്രെയ്ലര്‍ പുറത്ത്; ചിത്രം ഒക്ടോബര്‍ 10 ന് തീയേറ്ററുകളിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്

Malayalilife
 അപ്പൊ ഇനി ഫാത്തിമയുടെ ഉറക്കം ചരിത്രത്തിനൊപ്പം;'ഫെമിനിച്ചി ഫാത്തിമ' ട്രെയ്ലര്‍ പുറത്ത്; ചിത്രം ഒക്ടോബര്‍ 10 ന് തീയേറ്ററുകളിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്

ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. ഒക്ടോബര്‍ 10 ന് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്‌കറിയയും താമര്‍ കെവിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം  അവതരിപ്പിക്കുന്നത് താമര്‍. ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയും ഒരു പഴയ 'കിടക്ക' അവരുടെ ജീവിതത്തില്‍ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നതെന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നു. വളരെ റിയലിസ്റ്റിക് ആയാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നതെന്നും ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ട്. 

ടൈറ്റില്‍ കഥാപാത്രമായ ഫാത്തിമയായി ഷംല ഹംസ അഭിനയിച്ച ചിത്രത്തില്‍ കുമാര്‍ സുനില്‍, വിജി വിശ്വനാഥ്, പ്രസീത, രാജി ആര്‍ ഉന്‍സി, ബബിത ബഷീര്‍, ഫാസില്‍ മുഹമ്മദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ഹാസ്യത്തിനും വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം കൊടുത്താണ് ചിത്രം കഥ പറയുന്നത്. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളില്‍ വലിയ നിരൂപക പ്രശംസ നേടിയെടുത്ത ചിത്രം കൂടിയാണ് 'ഫെമിനിച്ചി ഫാത്തിമ'

IFFK FIPRESCI - മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്‌പെഷ്യല്‍ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയന്‍സ് പോള്‍ അവാര്‍ഡ് - IFFK, FFSI കെ ആര്‍ മോഹനന്‍ അവാര്‍ഡ്,  BIFF-ലെ ഏഷ്യന്‍ മത്സരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം,  ബിഷ്‌കെക് ഫിലിം ഫെസ്റ്റിവല്‍ കിര്‍ഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്‌സ് അവാര്‍ഡ്,  മികച്ച സംവിധായകനും മികച്ച തിരക്കഥക്കും ഉള്ള പത്മരാജന്‍ അവാര്‍ഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ഉള്ള ജെസി ഡാനിയേല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്,  മികച്ച നടിക്കും മികച്ച തിരക്കഥക്കും ഉള്ള പ്രേംനസീര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാര്‍ഡ്,  ഇന്തോ-ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവലില്‍ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവല്‍ തിരഞ്ഞെടുപ്പ് എന്നിവയുള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചത്. 

ഛായാഗ്രഹണം - പ്രിന്‍സ് ഫ്രാന്‍സിസ്, എഡിറ്റിംഗ്- ഫാസില്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം - ഷിയാദ് കബീര്‍,  സൗണ്ട് ഡിസൈന്‍ - ലോ എന്‍ഡ് സ്റ്റുഡിയോ, റീ റെക്കോര്‍ഡിങ് - സച്ചിന്‍ ജോസ്, ഡിഐ, കളറിസ്റ്റ് - ജോജില്‍ ഡി. പാറക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ - പ്രശോഭ് കുന്നംകുളം, മുസ്തഫ സര്‍ഗം, വിഷ്വല്‍ ഇഫക്റ്റ്‌സ് - വിനു വിശ്വന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ആഗ്‌നി, അഭിലാഷ് സി, ഡിഐ എഡിറ്റിംഗ് - ഹിഷാം യൂസഫ് പിവി, സബ്‌ടൈറ്റില്‍ - ഫില്‍ ഇന്‍ ദി ബ്ലാങ്ക്‌സ്,  ടൈറ്റില്‍ ഡിസൈന്‍ - നജീഷ് പി എന്‍, പിആര്‍ഒ- ശബരി

Feminichi Fathima Trailer Fasil Muhammed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES