Latest News

മമ്മൂട്ടി ചിത്രം ബിലാലില്‍ ഫഹദ് ഫാസിലും; അബു ജോണ്‍ കുരിശിങ്കല്‍ ഫഹദ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു

Malayalilife
മമ്മൂട്ടി ചിത്രം ബിലാലില്‍ ഫഹദ് ഫാസിലും; അബു ജോണ്‍ കുരിശിങ്കല്‍ ഫഹദ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു

ലയാളി പ്രേക്ഷകര്‍ക്ക് പുത്തന്‍ സിനിമാ അനുഭവം സമ്മാനിച്ച ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബി. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യത്തെ മാസ്സ് സ്‌റ്റൈലിഷ് ആക്ഷന്‍ സിനിമയായിരുന്നു. മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനം കൂടി ആയതോടെ ചിത്രം മലയാളികള്‍ക്ക് ഒരു പുതിയ അനുഭവമായി മാറി. അമല്‍ നീരദ്, ഉണ്ണി ആര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന് കഥ ഒരുക്കിയത്.

ബാല, മനോജ്.കെ.ജയന്‍, മമത മോഹന്‍ദാസ് എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തവര്‍ഷം ഇറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിലാല്‍ എന്നിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമല്‍ നീരദ് തന്നെയാണ്.

ബിലാല്‍ പ്രഖ്യാപിച്ച അന്നുമുതല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. ചിത്രത്തിലെ മറ്റു താരങ്ങള്‍ ആരൊക്കെയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ ചിത്രത്തില്‍ ഫഹദും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അബു ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായാണ് ഫഹദ് ഫാസില്‍ എത്തുക എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്‌
 

Read more topics: # Fahadh Faasil,# bilal,# Amal Neerad
Fahadh Faasil,bilal, Amal Neerad

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക